തിരുവല്ല: എ ഐ ( അസ്പിറേഷൻ ആൻഡ് ഇൻസ്പിറേഷൻ ) ഫോർ ലൈഫ് എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി ഏപ്രിൽ 29 മുതൽ ബിലിവേഴ്സ് കൺവെൻഷൻ സെന്ററിൽ നടന്നു വന്ന മാർത്തോമാ സ്റ്റുഡന്റസ് കോൺഫറൻസ് ‘പുത്തൻ ദർശങ്ങളിൽ പുതിയ വെളിച്ചം പകർന്നു’ പര്യവസാനിച്ചു. വിദ്യാർത്ഥി സമൂഹത്തിന് ജീവിത പ്രചോദനം പകരുന്ന വ്യത്യസ്ത പഠനങ്ങളാൽ സമ്പന്നമായിരുന്നു സമ്മേളനം. വ്യാഴാഴ്ച രാവിലെ വി കുർബാനക്ക് അഭി. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ നേതൃത്വം നൽകി. റവ. റോബിൻ റോയ്, റവ. റെൻസി തോമസ് ജോർജ് എന്നിവർ വേദ പഠനം നടത്തി. ജോസഫ് അന്നംകുട്ടി ജോസ് സമാപന ദിവസത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു.
അഭി. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ സമാപന സന്ദേശം നൽകി. സമർപ്പണ ശുശ്രൂഷക്ക് അഭി സാഖറിയാസ് മാർ അപ്രേം, അഭി ജോസഫ് മാർ ഇവാനിയോസ് എന്നിവർ നേതൃത്വം നൽകി. അഭി മാർത്തോമാ മെത്രാപ്പോലീത്തയും മറ്റു തിരുമേനിമാരും വൈദികരും അറുന്നൂറിലധികം വിദ്യാർഥികളും സമ്മേളനത്തിൽ പങ്കെടുത്തു. പ്രസിഡന്റ് റവ. പോൾ ജേക്കബ്, സെക്രട്ടറി പ്രൊഫ. ഷാജു കെ ജോൺ, ട്രഷറാർ സുരേഷ് തോമസ്, സ്റ്റുഡന്റസ് സെക്രട്ടറിമാരായ സയന സാം, ഏബൽ ജോസ്, എ ആർ റോഹൻ. ജോയിന്റ് സെക്രട്ടറി ഏബൽ തോമസ് നൈനാൻ എന്നിവർ ചുമതലക്കാരായി പ്രവർത്തിച്ചു.