Thursday, July 25, 2024 2:52 am

വീട്ടുകാര്‍ക്ക് മാര്‍ട്ടിൻ നേരത്തേ മുന്നറിയിപ്പ് നല്‍കി

For full experience, Download our mobile application:
Get it on Google Play

അങ്കമാലി: ഭാര്യയോടും കുടുംബാംഗങ്ങളോടും യഹോവ സാക്ഷികളുടെ സംഗമത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് മാര്‍ട്ടിൻ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിവരം. വിട്ടുനിന്നില്ലെങ്കില്‍ ജീവൻ നഷ്ടപ്പെടുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. എന്നാല്‍ വീട്ടുകാരാരും ഇത് കാര്യമാക്കിയില്ല. സ്വന്തം വീട്ടുകാരെ യഹോവയുടെ സാക്ഷി വിശ്വാസത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതാണ് മാര്‍ട്ടിനെ കൂടുതല്‍ രോഷാകുലനാക്കിയതെന്നും പോലീസ് കരുതുന്നു. കുടുംബാംഗങ്ങള്‍ അവരുടെ വിശ്വാസത്തില്‍നിന്ന് മാറാതായതോടെ മാര്‍ട്ടിൻ ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

10 വര്‍ഷം മുമ്പാണ് ഇയാള്‍ അത്താണിയില്‍ സ്ഥലം വാങ്ങി ഫ്ലാറ്റ് പണിതത്. നാല് മുറികളുള്ള ഇവിടെ പൊതുമേഖല സ്ഥാപനമായ അത്താണി കാംകോയിലെ ജീവനക്കാരാണ് മൂന്ന് മുറികളില്‍ താമസിച്ചിരുന്നത്. ഇവര്‍ ശനിയാഴ്ച ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ചയാണ് തിരിച്ചെത്തുക. ഈ അവസരം മുതലാക്കിയാകാം ഫ്ലാറ്റിലെ മുകളിലെ മുറി ബോംബുണ്ടാക്കാൻ തെരഞ്ഞെടുത്തതെന്നാണ് സൂചന. കളമശ്ശേരി സംറ കണ്‍വെൻഷൻ സെന്‍ററില്‍ മൂന്ന് ദിവസത്തെ പ്രാര്‍ഥന കണ്‍വെൻഷൻ നടക്കുന്നതിനെക്കുറിച്ച്‌ മാര്‍ട്ടിൻ നേരത്തേ തന്നെ അറിഞ്ഞിരുന്നു. അതോടെയാണ് ഒന്നര മാസം മുമ്പ് വിദേശത്തുനിന്ന് നാട്ടിലേക്ക് തിരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് തന്‍റെ കെ.എല്‍ 38 ജി-8506 നമ്പര്‍ ബൈക്കിലെത്തിയാണ് കടവന്ത്ര, അത്താണി, ചാലക്കുടി, കൊരട്ടി ഭാഗങ്ങളിലെ കടകളില്‍നിന്ന് പെട്രോളും ഗുണ്ടുകളും ബാറ്ററികളും ശേഖരിച്ചത്. കുട്ടികളുടെ കളിപ്പാട്ടത്തിന് എന്ന് പറഞ്ഞാണ് കടവന്ത്രയിലെ കടയില്‍നിന്ന് റിമോട്ട് കണ്‍ട്രോള്‍ വാങ്ങിയത്. ബോംബുണ്ടാക്കാൻ ശനിയാഴ്ച ഫ്ലാറ്റില്‍ തങ്ങി. രാത്രിയോടെ തമ്മനത്തുള്ള വീട്ടിലേക്ക് മടങ്ങി. ഞായറാഴ്ച രാവിലെ വീണ്ടും ഫ്ലാറ്റിലെത്തി. സ്ഫോടനം നടത്താൻ തീരുമാനിച്ചുറപ്പിച്ച ശേഷം ഇവിടെ നിന്ന് ബോംബുകളെടുത്ത് കളമശ്ശേരി കണ്‍വെൻഷൻ സെന്‍ററിലേക്ക് പോകുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ എൻറോൾമെന്റ് ഐഡിക്ക് പൂട്ട് വീഴുന്നു ; നികുതി ആവശ്യങ്ങൾക്കായി ആധാർ നമ്പർ തന്നെ...

0
നികുതി ആവശ്യങ്ങൾക്കായി ആധാർ നമ്പറിന് പകരം ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിക്കുന്നത്...

സംസ്കൃത സർവ്വകലാശാല വാർത്തകൾ

0
സംസ്കൃത സർവ്വകലാശാല കേരള സാഹിത്യ അക്കാദമിയുമായി അക്കാദമിക സഹകരണത്തിന് ധാരണ ശ്രീശങ്കരാചാര്യ സംസ്കൃത...

‘എന്റെ അച്ഛനും ലോറി ഡ്രൈവറാണ്…’ ; രണ്ടാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ് പങ്കുവെച്ച് മന്ത്രി

0
കോഴിക്കോട്: രണ്ടാം ക്ലാസ് വിദ്യാർഥിയുടെ ഡയറിക്കുറിപ്പ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി...

നാലുദിവസം മഴ തുടരാന്‍ സാധ്യത ; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം : മധ്യ വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റോട് കൂടിയ മഴ...