Thursday, July 3, 2025 2:28 pm

മറുനാടന്‍ കേസ് വഴിത്തിരിവാകും ; പട്ടികജാതിക്കാരനായത് കൊണ്ട് മാത്രം ഒരാള്‍ വിമർശനത്തിന് അതീതനാകുമോ ?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ജസ്റ്റിസ് വി.ജി അരുണിന്റെ ബഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ നിരാകരിച്ചത്. കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിൻ നൽകിയ കേസിലാണ് ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യം തേടിയത്. ജാമ്യാപേക്ഷ തള്ളിയ എറണാകുളം സെഷൻസ് കോടതി വിധി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെക്കുകയായിരുന്നു. പിവി ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ച് എളമക്കര പോലീസാണ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തത്.

ഹൈക്കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് മറുനാടൻ നിയമ പോരാട്ടവുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. ഷാജൻ സ്‌കറിക്കെതിരെ എസ് സി എസ് ടി പീഡന നിരോധന നിയമം നിലനിൽക്കില്ലെന്ന അഭിഭാഷകന്റെ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. എസ് സി എസ് ടി പീഡന നിരോധന നിയമം നിലനിൽക്കുമെന്നും മുൻകൂർ ജാമ്യ ഹർജി തള്ളുന്നുവെന്നുമാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഉത്തരവിട്ടത്. ഇവിടെ സീനിയർ അഭിഭാഷകൻ പി.വിജയഭാനു ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട വാദമുഖങ്ങൾ ശരിയാണോ തെറ്റാണോ എന്ന് പറയാതെ തന്നെ ജാമ്യാപേക്ഷ തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത് എന്നുവേണമെങ്കിൽ നിരീക്ഷിക്കാം. അദ്ദേഹം ഉന്നയിച്ച വാദമുഖങ്ങൾ ശരിവെച്ചാൽ ഷാജന് ജാമ്യം കൊടുക്കാതിരിക്കാൻ ആവില്ല. എന്നാൽ ജസ്റ്റിസ് വി.ജി അരുൺ ഉത്തരവിൽ പറയുന്നത് ” സെക്ഷൻ 3(1)(r)-ലെ കണ്ടെത്തൽ കണക്കിലെടുത്ത്, അത് കുറ്റമാണോ എന്ന് തീരുമാനിക്കാൻ ഞാൻ ശ്രമിക്കുന്നില്ല എന്നും വകുപ്പ് 3(1)(u) പ്രകാരം ആകർഷിക്കപ്പെടുകയോ ഇല്ലയോ എന്നും വിലയിരുത്താൻ ശ്രമിക്കുന്നില്ലെന്നുമാണ്. അതായത് കുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കാതെ തന്നെ ജാമ്യ ഹർജി തള്ളിയെന്ന് കരുതാം.

മുൻ‌കൂർ ജാമ്യം കൊടുക്കുക ജുഡീഷ്യൽ ഓഫീസർമാരുടെ ഡിസ്ക്രീഷനറി അധികാരത്തിൽപ്പെട്ട കാര്യം തന്നെയാണ്. ഇവിടെ സീനിയർ അഭിഭാഷകൻ ഉയർത്തിയ വാദമുഖങ്ങൾ ശരിയാണ് എന്ന് തന്നെയാണ് കരുതപ്പെടുന്നത് . എന്നാൽ നിയമ വ്യാഖ്യാനങ്ങൾ പല തരത്തിൽ ആകാം. നല്ല ഒരു വക്കീലിന് പൊളിക്കാനുള്ള വിധിയാണ് ഹൈക്കോടതിയുടേത് എന്നുവേണമെങ്കിൽ കരുതുകയും ചെയ്യാം. ഷാജൻ സ്കറിയക്ക് സുപ്രീം കോടതിയിൽ പോയാൽ വിജയിക്കും എന്ന് തന്നെയാണ് നിരീക്ഷണം. പരാതിക്കാരന്റെ ജാതി വ്യക്തമായി പറഞ്ഞിട്ടില്ലെന്ന കാരണത്താൽ പട്ടികജാതി അതിക്രമം നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന വാദം അംഗീകരിക്കാനാകില്ലന്ന് ഹൈക്കോടതി പറഞ്ഞത്. ജാതിപ്പേര് പരാമർശിച്ചാലേ നിയമത്തിന്റെ പരിധിയിൽ വരൂ എന്നു പറയാനാകില്ലെന്നും കോടതി.

മറുനാടൻ ഷാജൻ സ്കറിയ 2023 മെയ് 24 ന് ചെയ്‌ത വീഡിയോയിൽ ഉപയോഗിച്ച വാക്കുകൾ പരാതിക്കാരനെ അപമാനിക്കുകയും നാണംകെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണ്‌ എന്ന് കോടതി പറയുന്നത് സീരിയസായി എടുത്താലും ‘നിയമപരമായി എങ്ങനെ പട്ടികജാതി അതിക്രമം നിയമത്തിന്റെ പരിധിയിൽ വരും?. എന്ന ചോദ്യം ബാക്കിയാകുന്നു. അത് ഡിഫാമേഷൻ കേസായി മാത്രമല്ലേ നിലനിക്കുകയുള്ളൂ. അപ്പോൾ ജാതി പറയാതെയും കേസ് എടുക്കാം. എന്തായാലും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. കാരണം ഒരു പട്ടികജാതിക്കാരൻ അത് മന്ത്രിയായാലും പട്ടികജാതിക്കാരനായത് കൊണ്ട് മാത്രം അയാൾ വിമർശനത്തിന് അതീതനാണെന്ന സന്ദേശമാണ് ഇത്തരം കോടതി ഉത്തരവുകളില്‍ നിന്നും മനസിലാകുന്നത്.

മുൻകൂർ ജാമ്യം തേടിയുള്ള മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ഞായറാഴ്ചയായിട്ടും ഇന്നലെ തന്നെ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. താമസിയാതെ തന്നെ ഹർജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയാണ് സുപ്രീംകോടതിയിൽ മറുനാടൻ എഡിറ്റർക്കായി ഹാജരാകുന്നത്. മുൻ അഡീഷണൽ സോളിസിറ്റർ ജനറലാണ് ലൂത്ര. ഭരണഘടനാ കേസുകളിലും ക്രിമിനൽ നിയമത്തിലും വിദഗ്ധനാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ക്രിമിനൽ മാനനഷ്ടക്കേസിൽ മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് വേണ്ടി ഹാജരായത് ലൂത്രയായിരുന്നു. തെരഞ്ഞെടുപ്പു കേസുകളിലും മനുഷ്യാവകാശ ലംഘന കേസുകളിലും പ്രഗൽഭനായ നിയമ വിദഗ്ധനാണ് ലൂത്ര. ലൂത്രയുടെ അച്ഛൻ കെകെ ലൂത്രയും സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു. കേന്ദ്രത്തിനും വിവിധസംസ്ഥാന സർക്കാരുകൾക്കുമായും നിരവധി കേസുകളിൽ ലൂത്ര ഹാജരായിട്ടുണ്ട്

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...

വടകരയിൽ പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്ക് നേരെ ആക്രമണം

0
കോഴിക്കോട്: വടകരയിൽ പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്ക് നേരെ ആക്രമണം. വടകര...

പള്ളിക്കലില്‍ കാട്ടുപന്നി ശല്യം രൂക്ഷം

0
തെങ്ങമം : പള്ളിക്കലില്‍ കാട്ടുപന്നി ശല്യം രൂക്ഷം. തെങ്ങമം, പള്ളിക്കൽ...