പെരിങ്ങര പഞ്ചായത്തില്‍ നടക്കുന്നത് അഴിമതി ഭരണം – ബിജെപി

For full experience, Download our mobile application:
Get it on Google Play

പെരിങ്ങര: പെരിങ്ങര പഞ്ചായത്തില്‍ നടക്കുന്നത് അഴിമതി ഭരണമാണെന്ന് ബിജെപി സംസ്ഥാന കൌണ്‍സില്‍ അംഗം സി.രവീന്ദ്രനാഥ് ആരോപിച്ചു. പഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ബിജെപി ജനപ്രതിനിധികള്‍ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപ്പര്‍കുട്ടനാടന്‍ മേഖലയായ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭരണകൂട ഒത്താശയോടെ വ്യാപകമായി അനധികൃത നിലംനികത്തല്‍ നടക്കുകയാണ്. കൂടാതെ പഞ്ചായത്തിലെ എല്ലാ റോഡുകളും തകര്‍ന്ന നിലയിലുമാണ്. ഭരണകര്‍ത്താക്കളുടെ നിസ്സംഗത മൂലം ജലജീവന്‍ പദ്ധതി അട്ടിമറിക്കപ്പെട്ടു. പൈപ്പ് സ്ഥാപിച്ചത് മൂലം തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള മാര്‍ഗം കരാറില്‍ ഉണ്ടെന്നിരിക്കെ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. കരാറുകാരുടെ തോന്നിവാസമാണ് പഞ്ചായത്തില്‍ നടക്കുന്നത് എന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ വിജയകുമാര്‍ മണിപ്പുഴ ആരോപിച്ചു.

ബിജെപി പഞ്ചായത്ത് പ്രസിഡന്റ് മനോജ് വെട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ടി.വി.വിഷ്ണു നമ്പൂതിരി, ചന്ദ്രു.എസ്.കുമാര്‍, അശ്വതി രാമചന്ദ്രന്‍, സനല്‍കുമാരി, ബിജെപി നേതാക്കളായ പ്രസന്നകുമാര്‍ കുറ്റൂര്‍, കെ.ബി.മുരുകേഷ്, ടി.വി.പ്രസാദ്, ജി.വേണുഗോപാല്‍, സന്തോഷ് ജി, സന്തോഷ് ചാത്തങ്കരി, ദേവരാജന്‍, പി.സി.രാജു, പ്രദീപ് വില്ലുമംഗലം, മുരളീധരന്‍ നായര്‍, ജയന്‍, സന്ദീപ്, ബിജു, വിശ്വനാഥന്‍, മധു, രാഘവന്‍, മണിയന്‍പിള്ള, അനീഷ്, ദൂരെ, ബെന്നി വര്‍ഗീസ്, സന്തോഷ്, ടിവി നമ്പൂതിരി, എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...