ജൂലൈ മാസം ഒരുപിടി വമ്പന്‍ ലോഞ്ചുകള്‍ക്കാണ് ഇന്ത്യന്‍ വാഹന രംഗം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ജൂലൈ അഞ്ചിന് മാരുതി സുസുക്കി അവരുടെ മുന്‍നിര മോഡലായ ഇന്‍വിക്‌റ്റോ വിപണിയിലിറക്കാന്‍ പോകുകയാണ്. പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്‌സ വഴി വിപണനം ചെയ്യുന്ന ഇന്‍വിക്‌റ്റോയുടെ ബുക്കിംഗ് ഇന്നലെ ആരംഭിച്ചിരുന്നു. 25,000 രൂപ ടോക്കണ്‍ തുക നല്‍കി പ്രീമിയം മള്‍ട്ടി പര്‍പ്പസ് വാഹനം ഇപ്പോള്‍ റിസര്‍വ് ചെയ്യാവുന്നതാണ്. എന്നാല്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പിനെ സംബന്ധിച്ച് ഒരു സുപ്രധാന വിവരം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഒരു വേരിയന്റില്‍ മാത്രമാകും മാരുതി ഇന്‍വിക്‌റ്റോ ഇപ്പോള്‍ വില്‍പ്പനക്കെത്തുക. സ്‌ട്രോംഗ് ഹൈബ്രിഡ് ആല്‍ഫ+ 2L വേരിയന്റില്‍ മാത്രമാകും എംപിവി ഓഫര്‍ ചെയ്യുകയെന്നാണ് നെക്‌സ എക്‌സ്പീരിയന്‍സിന്റെ ബുക്കിംഗ് പേജ് പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.
അത് കൂടാതെ ഒരു നിറത്തില്‍ മാത്രമാകും ഇത് ലഭ്യമാകുക. നെക്സ ബ്ലൂ നിറത്തിലാകും വാഹനം പുറത്തിറങ്ങുക. ഒപ്പം 7 സീറ്റര്‍ ലേഔട്ടിലാകും കാര്‍ എത്തുക. അതായത് മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ഉണ്ടായിരിക്കും. അവ ഒരു സൈഡ് ടേബിളും വാക്ക്-ഇന്‍ സ്ലൈഡ് ഫംഗ്ഷനുമായി വരും. 181 bhp പവറും 188 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും ഇതിന് കരുത്ത് പകരുക.
206 Nm ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു ഇലക്ട്രിക് മോട്ടോറിനൊപ്പം 168 സെല്‍ നിക്കല്‍ മെറ്റല്‍ ഹൈഡ്രൈഡ് ബാറ്ററിയും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കും. ഇതേ എഞ്ചിന്‍ തന്നെയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ഹൈബ്രിഡ് പതിപ്പില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഹൈക്രോസ് ഹൈബ്രിഡ് ലിറ്ററിന് 23.24 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഇതേ ഇന്ധനക്ഷമത തന്നെ ഇന്‍വിക്‌റ്റോയും ഉറപ്പ് നല്‍കിയേക്കും.
ടൊയോട്ടയുടെ TNGA-C പ്ലാറ്റ്‌ഫോമിലാണ് എംപിവിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുക. കൂടാതെ ഈ പ്രീമിയം എംപിവിയും ഫ്രണ്ട് വീല്‍ ഡ്രൈവില്‍ മാത്രമായിരിക്കും എത്തുക. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതെങ്കിലും മാരുതി സുസുക്കിയുടെ ശൈലി പിന്തുടരാനായി ഗ്രില്ലിലും അലോയ് വീലിലുമെല്ലാം ചെറിയ പരിഷ്‌ക്കാരങ്ങളുമായാവും ഇന്‍വിക്റ്റോ പണികഴിപ്പിക്കുക. ഇന്‍വിക്റ്റോക്ക് വ്യത്യസ്തമായ അപ്‌ഹോള്‍സ്റ്ററിയും ഫീച്ചര്‍ ലിസ്റ്റും ഉണ്ടാകുമെന്നാണ് സൂചനകള്‍.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033