Monday, April 7, 2025 3:37 pm

എല്ലാവരെയും പിന്നിലാക്കി മാരുതി സുസുക്കിയുടെ ബലെനോ ഒന്നാം സ്ഥാനത്ത്

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ ഏറ്റവും വലിയ കാര്‍ വില്‍പ്പന കമ്പനിയായ മാരുതി സുസുക്കിയുടെ ജനപ്രിയ ബലെനോ എല്ലാവരെയും പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാരുതി സുസുക്കി ബലേനോ കഴിഞ്ഞ മാസം മൊത്തം 19,630 യൂണിറ്റ് കാറുകള്‍ വിറ്റു. മാരുതി ബലേനോ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം വര്‍ധന. 2023 ജനുവരിയില്‍ മാരുതി സുസുക്കി ബലേനോ മൊത്തം 16,357 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു. മാരുതി ബലേനോയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 6.66 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 9.88 ലക്ഷം രൂപ വരെ എത്തുന്നു. കഴിഞ്ഞ മാസം നടന്ന കാര്‍ വില്‍പ്പനയെക്കുറിച്ച് വിശദമായി അറിയാം. ടാറ്റ പഞ്ചിന്റെ വില്‍പ്പനയില്‍ 50 ശതമാനം വര്‍ധനയുണ്ടായി. ഈ കാര്‍ വില്‍പ്പന പട്ടികയില്‍ ടാറ്റ പഞ്ച് രണ്ടാം സ്ഥാനത്തായിരുന്നു. ടാറ്റ പഞ്ച് കഴിഞ്ഞ മാസം മൊത്തം 17,978 യൂണിറ്റ് കാറുകള്‍ വിറ്റു. ടാറ്റ പഞ്ചിന്റെ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 50 ശതമാനം വര്‍ദ്ധിച്ചു. 2023 ജനുവരിയില്‍ ടാറ്റ പഞ്ചിന്റെ മൊത്തം വില്‍പ്പന 12,006 യൂണിറ്റായിരുന്നു. അതേസമയം, ഈ പട്ടികയില്‍ മാരുതി സുസുക്കി വാഗണ്‍ആര്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 13 ശതമാനം ഇടിവോടെ മൂന്നാം സ്ഥാനത്താണ്. മാരുതി സുസുക്കി വാഗണ്‍ആര്‍ ജനുവരിയില്‍ മൊത്തം 17,756 യൂണിറ്റ് കാറുകള്‍ വിറ്റു. അതേ സമയം, മാരുതി വാഗണ്‍ എല്‍ആര്‍ 2023 ജനുവരിയില്‍ മൊത്തം 20,466 യൂണിറ്റ് കാര്‍ വിറ്റു.

ഈ വില്‍പ്പന പട്ടികയില്‍ ടാറ്റ നെക്സോണ്‍ 10 ശതമനം വാര്‍ഷിക വര്‍ധനയോടെ മൊത്തം 17,182 കാറുകള്‍ വിറ്റഴിച്ച് നാലാം സ്ഥാനത്ത് തുടര്‍ന്നു. ഈ കാര്‍ വില്‍പ്പന പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മാരുതി സുസുക്കി ഡിസയര്‍. 16,773 യൂണിറ്റ് കാറുകളാണ് മാരുതി ഡിസയര്‍ കഴിഞ്ഞ മാസം വിറ്റഴിച്ചത്. മാരുതി ഡിസയര്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 48 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം മാരുതി സുസുക്കി സ്വിഫ്റ്റ് ഏഴ് ശതമാനം വാര്‍ഷിക ഇടിവോടെ ആറാം സ്ഥാനത്താണ്. മാരുതി സ്വിഫ്റ്റ് കഴിഞ്ഞ മാസം 15,370 യൂണിറ്റ് കാറുകള്‍ വിറ്റു. കാര്‍ വില്‍പ്പനയുടെ ഈ പട്ടികയില്‍ മാരുതി സുസുക്കി ബ്രെസ ഏഴാം സ്ഥാനത്താണ്. മാരുതി ബ്രെസ കഴിഞ്ഞ മാസം ഏഴ് ശതമാനം വാര്‍ഷിക വര്‍ധനയോടെ മൊത്തം 15,303 യൂണിറ്റ് കാറുകള്‍ വിറ്റു. ഈ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മാരുതി സുസുക്കി എര്‍ട്ടിഗ. വാര്‍ഷികാടിസ്ഥാനത്തില്‍ 50 ശതമാനം വര്‍ധനയോടെ 14,632 യൂണിറ്റുകളാണ് മാരുതി എര്‍ട്ടിഗ വിറ്റത്. കാര്‍ വില്‍പ്പനയുടെ ഈ പട്ടികയില്‍, മഹീന്ദ്ര സ്‌കോര്‍പിയോ 64 ശതമാനം വാര്‍ഷിക വര്‍ദ്ധനയോടെ മൊത്തം 14,293 കാറുകള്‍ വിറ്റഴിച്ച് ഒമ്പതാം സ്ഥാനത്താണ്. അതേസമയം, കഴിഞ്ഞ മാസം 13,643 യൂണിറ്റുകള്‍ വിറ്റ മാരുതി സുസുക്കി പത്താം സ്ഥാനത്താണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ; കെ സ്മാർട്ട് വ്യാഴാഴ്ച മുതൽ...

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുന്ന...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ; കേരളത്തിൽ ഇന്നും നാളെയും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഏപ്രില്‍ 8...

കെഎസ്ആർടിസി ഡിപ്പോകളിൽ ആവശ്യത്തിന് കണ്ടക്ടർമാരും ഡ്രൈവർമാരുമില്ല

0
ആലപ്പുഴ : ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ ആവശ്യത്തിന് കണ്ടക്ടർമാരും ഡ്രൈവർമാരുമില്ല....

കുട്ടനാട്ടിലെ നെല്ലെടുപ്പു സംബന്ധിച്ച പ്രതിസന്ധി നീങ്ങി

0
കുട്ടനാട് : ആവശ്യപ്പെട്ട കിഴിവ് കൃത്യമായി കൊടുത്തതോടെ കുട്ടനാട്ടിലെ നെല്ലെടുപ്പു...