എല്ലാവരെയും പിന്നിലാക്കി മാരുതി സുസുക്കിയുടെ ബലെനോ ഒന്നാം സ്ഥാനത്ത്

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ ഏറ്റവും വലിയ കാര്‍ വില്‍പ്പന കമ്പനിയായ മാരുതി സുസുക്കിയുടെ ജനപ്രിയ ബലെനോ എല്ലാവരെയും പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാരുതി സുസുക്കി ബലേനോ കഴിഞ്ഞ മാസം മൊത്തം 19,630 യൂണിറ്റ് കാറുകള്‍ വിറ്റു. മാരുതി ബലേനോ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം വര്‍ധന. 2023 ജനുവരിയില്‍ മാരുതി സുസുക്കി ബലേനോ മൊത്തം 16,357 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു. മാരുതി ബലേനോയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 6.66 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 9.88 ലക്ഷം രൂപ വരെ എത്തുന്നു. കഴിഞ്ഞ മാസം നടന്ന കാര്‍ വില്‍പ്പനയെക്കുറിച്ച് വിശദമായി അറിയാം. ടാറ്റ പഞ്ചിന്റെ വില്‍പ്പനയില്‍ 50 ശതമാനം വര്‍ധനയുണ്ടായി. ഈ കാര്‍ വില്‍പ്പന പട്ടികയില്‍ ടാറ്റ പഞ്ച് രണ്ടാം സ്ഥാനത്തായിരുന്നു. ടാറ്റ പഞ്ച് കഴിഞ്ഞ മാസം മൊത്തം 17,978 യൂണിറ്റ് കാറുകള്‍ വിറ്റു. ടാറ്റ പഞ്ചിന്റെ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 50 ശതമാനം വര്‍ദ്ധിച്ചു. 2023 ജനുവരിയില്‍ ടാറ്റ പഞ്ചിന്റെ മൊത്തം വില്‍പ്പന 12,006 യൂണിറ്റായിരുന്നു. അതേസമയം, ഈ പട്ടികയില്‍ മാരുതി സുസുക്കി വാഗണ്‍ആര്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 13 ശതമാനം ഇടിവോടെ മൂന്നാം സ്ഥാനത്താണ്. മാരുതി സുസുക്കി വാഗണ്‍ആര്‍ ജനുവരിയില്‍ മൊത്തം 17,756 യൂണിറ്റ് കാറുകള്‍ വിറ്റു. അതേ സമയം, മാരുതി വാഗണ്‍ എല്‍ആര്‍ 2023 ജനുവരിയില്‍ മൊത്തം 20,466 യൂണിറ്റ് കാര്‍ വിറ്റു.

ഈ വില്‍പ്പന പട്ടികയില്‍ ടാറ്റ നെക്സോണ്‍ 10 ശതമനം വാര്‍ഷിക വര്‍ധനയോടെ മൊത്തം 17,182 കാറുകള്‍ വിറ്റഴിച്ച് നാലാം സ്ഥാനത്ത് തുടര്‍ന്നു. ഈ കാര്‍ വില്‍പ്പന പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മാരുതി സുസുക്കി ഡിസയര്‍. 16,773 യൂണിറ്റ് കാറുകളാണ് മാരുതി ഡിസയര്‍ കഴിഞ്ഞ മാസം വിറ്റഴിച്ചത്. മാരുതി ഡിസയര്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 48 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം മാരുതി സുസുക്കി സ്വിഫ്റ്റ് ഏഴ് ശതമാനം വാര്‍ഷിക ഇടിവോടെ ആറാം സ്ഥാനത്താണ്. മാരുതി സ്വിഫ്റ്റ് കഴിഞ്ഞ മാസം 15,370 യൂണിറ്റ് കാറുകള്‍ വിറ്റു. കാര്‍ വില്‍പ്പനയുടെ ഈ പട്ടികയില്‍ മാരുതി സുസുക്കി ബ്രെസ ഏഴാം സ്ഥാനത്താണ്. മാരുതി ബ്രെസ കഴിഞ്ഞ മാസം ഏഴ് ശതമാനം വാര്‍ഷിക വര്‍ധനയോടെ മൊത്തം 15,303 യൂണിറ്റ് കാറുകള്‍ വിറ്റു. ഈ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മാരുതി സുസുക്കി എര്‍ട്ടിഗ. വാര്‍ഷികാടിസ്ഥാനത്തില്‍ 50 ശതമാനം വര്‍ധനയോടെ 14,632 യൂണിറ്റുകളാണ് മാരുതി എര്‍ട്ടിഗ വിറ്റത്. കാര്‍ വില്‍പ്പനയുടെ ഈ പട്ടികയില്‍, മഹീന്ദ്ര സ്‌കോര്‍പിയോ 64 ശതമാനം വാര്‍ഷിക വര്‍ദ്ധനയോടെ മൊത്തം 14,293 കാറുകള്‍ വിറ്റഴിച്ച് ഒമ്പതാം സ്ഥാനത്താണ്. അതേസമയം, കഴിഞ്ഞ മാസം 13,643 യൂണിറ്റുകള്‍ വിറ്റ മാരുതി സുസുക്കി പത്താം സ്ഥാനത്താണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...