സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ വൈദ്യുതി നിയന്ത്രണം. ജൂണ്‍ 30 വരെ നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യതി ലഭ്യതയില്‍ വന്‍ കുറവുണ്ടായ സാഹചര്യത്തിലാണ് നടപടി. മഴക്കുറവ് ഉത്പാദനത്തെ ബാധിച്ചതായും കെഎസ്ഇബി അറിയിച്ചു. എല്‍നിനോ പ്രതിഭാസം തുടര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്താകമാനം വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായി. ആഭ്യന്തര ഉത്പാദനം അതിന്റെ പൂര്‍ണ തോതില്‍ ലഭിക്കുന്നുണ്ടെങ്കിലും പ്രതിദിനം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുന്നതായി കെഎസ്ഇബി അറിയിച്ചു. സംസ്ഥാനത്ത് പ്രതിദിനം 4900 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. അതിന്റെ കുറവ് ജൂണ്‍ 30 വരെയുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍. ഇന്നലെ ചിലയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായെന്നും കെഎസ്ഇബി അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു...

0
ചെന്നൈ : തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം.കുഴൽ കിണർ നിർമാണത്തിനിടെയാണ് അപകടം...

വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപണം : വിനോദസഞ്ചാരിയായ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു ; നാലുപേർ അറസ്റ്റിൽ

0
കോലാപുർ : ലോഡ്ജിന് സമീപത്തെ വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് വിനോദസഞ്ചാരിയായ യുവാവിനെ...

ചെങ്ങറ സമര ഭൂമിയില്‍ കാട്ടാന വീട് തകര്‍ത്തു

0
കോന്നി : ചങ്ങറ സമരഭൂമിയിൽ കാട്ടാന വീട് തകർത്തു. 47 ആം...

ഡോ.എം.പി.ജോർജ് കോർ എപ്പിസ്കോപ്പയെ ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ആദരിച്ചു

0
കോട്ടയം : പോളണ്ടിൽ സുറിയാനി ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ...