Thursday, August 27, 2026 12:51 am

മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ലെന്ന് ഷോണ്‍ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ലെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. വീണയെ ചോദ്യം ചെയ്ത് അവസാനിപ്പിക്കാൻ ഉള്ള പരാതി അല്ല കൊടുത്തത്. പിണറായി വിജയനിലേക്ക് അന്വേഷണം നീളേണ്ടതായിട്ടുണ്ട്. നിലവിൽ 10% ത്തിലേക്ക് എത്തിയിട്ടുണ്ട്. ഇഡി കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ പിണറായി വിജയൻ പ്രതിയായി വരും. ഇതെല്ലാം നടന്നത് പിണറായി വിജയനുള്ള കൈക്കൂലിയായാണ്. പിണറായി വിജയന് അപ്പുറത്തേക്കും അന്വേഷണം കടക്കാൻ സാധ്യതയുണ്ട്. പരാതി കൊടുക്കുമ്പോൾ താൻ ബിജെപിക്കാരൻ അല്ല, ഏതെങ്കിലും ഒരു ഘട്ടത്തിൽ തന്‍റെ പരാതിയിൽ ബിജെപി ഇടപെട്ടിട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ സിപിഎം ഇപ്പോൾ നിലപാട് മാറ്റി. ഒരുമിച്ച് പ്രതിരോധിക്കാൻ എന്നു പറഞ്ഞ സിപിഎം എപ്പോൾ എവിടെയെന്ന് ഷോണ്‍ ചോദിച്ചു. പിണറായി വിജയന്‍റെ  കൂടെ ഇപ്പോൾ പാർട്ടി ഇല്ല. റെയ്ഡിന്റെ പേരിൽ എത്ര ആക്രമണങ്ങൾ നടന്നു. വീണ ഇന്ന് ചോദ്യം ചെയ്യാന്‍ ഹാജർ ആയപ്പോൾ ഒരു സിപിഎമ്മുകാരനെയും അവിടെ കണ്ടില്ല. 26 സഖാക്കൾ വീണ  കൈക്കൂലി വാങ്ങിയതിന് ജയിലിൽ കിടക്കുകയാണ്. പിണറായി വിജയനും ഗോവിന്ദൻ മാഷും ആഹ്വാനം ചെയ്താലും സഖാക്കൾ ഒന്നും അന്വേഷണത്തെ തടസ്സപ്പെടുത്താനുണ്ടാവില്ല.  കൊട്ടേഷൻ ടീമിനെ കിട്ടിയാൽ അവർ മാത്രം  ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...