ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ് എന്ന് സ്ഥിരീകരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തിയ സംഭവത്തിൽ വീണത് നെയ്യ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ശ്രീകോവിലിന്റെ മുകൾഭാഗത്ത് എന്തോ ദ്രാവകം ഒഴിച്ചതാണോ എന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. മൂന്നിടത്തായിരുന്നു നിറ വൃത്യാസം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് പരിശോധന നടത്തിയത്. ഇവിടെ കഴുകി വൃത്തിയാക്കി. സ്പെഷ്യൽ കമ്മീഷണറുടെ അനുമതിയോടെയാണ് മേൽക്കൂര കഴുകിയത്. ഇതര സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകരാണ് മേൽക്കൂരയിലേക്ക് നെയ്യൊഴിച്ചതെന്നും കണ്ടെത്തി. ഇന്നലെയാണ് ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തിയത്. ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു.

പ്രാഥമിക പരിശോധനകൾക്ക് ശേഷം ശ്രീകോവിലിന് മുകളിൽ ഒഴുകിയിറങ്ങിയത് നെയ്യാണെന്നാണ് അധികൃതർ കണ്ടെത്തി. സ്പെഷ്യൽ കമ്മീഷണറുടെ അനുമതിയോടെ ഇന്ന് മേൽക്കൂര കഴുകി വൃത്തിയാക്കുകയായിരുന്നു. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് പരിശോധന നടത്തിയക്. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയായിരുന്നു പരിശോധന. ഇതിന് പിന്നാലെയാണ് ശ്രീകോവിലിൽ നിറവ്യത്യാസം കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...