പഴമയുടെ പ്രൗഢിയിൽ കോന്നി ആനത്താവളത്തിലെ മരുതി മരങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : രൂപവും ഭാവവും മാറിയ കോന്നി ആനത്താവളത്തിന്റെയും കോന്നിയുടെയും നൂറിൽ പരം വർഷത്തെ കഥകൾ പറയുവാൻ ഉണ്ടാകും കോന്നി ആനത്താവളത്തിലെ മരുതി മരങ്ങൾക്ക്. ഇരുപത്തിയഞ്ചിൽ പരം മരുതിമരങ്ങൾ ആണ് കോന്നി ആന താവളത്തിൽ ഉള്ളത്. ഇവയിൽ പലതും പഴക്കം മൂലം തോൽ ചുളുങ്ങിയവയും ആണ്. ആദ്യ കാലഘട്ടത്തിൽ ഈ മരുതി മരങ്ങൾക്ക് ഇടയിലെ തണലിൽ ആയിരുന്നു വനം വകുപ്പ് തേക്ക് തടികൾ സൂക്ഷിച്ചിരുന്നത്. കോന്നി ആനത്താവളത്തിൽ എത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികൾക്ക് തണലേകുന്ന മരുതി മരങ്ങൾ നിരവധി ജീവജാലങ്ങളുടെ ആവാസ സ്ഥാനം കൂടി ആണ്.

അണ്ണാനും മൈനയും വേഴാമ്പലും തത്തയും മറ്റ് നിരവധി ജീവജാലങ്ങളും കോന്നി ആനത്താവളത്തിലേ ഈ മരത്തിൽ സ്ഥിരം സന്ദർശകരാണ്. വർഷങ്ങളുടെ പഴക്കമുള്ള ഈ മരങ്ങൾക്ക് ചുവട്ടിൽ ആളുകൾക്ക് ഇരിക്കുവാൻ ഉള്ള ആൽ തറകൾ പോലെ ഇരിപ്പിടവും നിർമ്മിച്ചിട്ടുണ്ട്. ഇവിടെ സമയം ചിലവഴിയ്ക്കാൻ എത്തുന്നവരും അനവധിയാണ്. കോന്നി നഗരത്തിൽ മരുതിമരങ്ങൾ തിങ്ങി നിറഞ്ഞ ഒരേ ഒരു പ്രദേശവും ഇതാണെന്ന് പറയാം.

മരത്തിന്റെ പേര് അറിയാത്തവർക്ക് വേണ്ടി പേരും ശാസ്ത്രീയ നാമവും അടക്കം ഇവിടെ രേഖപെടുത്തിയിട്ടുമുണ്ട്. വർഷങ്ങൾ പഴക്കമുള്ള ഈ മരങ്ങൾ വരും തലമുറക്കും തണലേകുവാൻ ഇവയെ സംരക്ഷിക്കുന്നതിൽ വലിയ മുൻ തൂക്കവും അധികൃതർ നൽകുന്നുണ്ട്. കേരളത്തിൽ നനവുള്ള വനങ്ങളിൽ വളരുന്ന ഇലപൊഴിയും മരമാണ് മരുതിമരം. മലയാളത്തിൽ മരുത്, മരുതി, പീ മരുത്, പേമരുത്, പിള്ള മരുത്, പൂമർത, പുലമരു, തമിഴിൽ അടമരുത്, പീകടുകൈ, പിള്ള മരുത്, പുൽവായ്, വെൺമരുത്, വെടമരുത് എന്നീ പേരുകളിൽ അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൽ എല്ലായിടത്തും ഈ മരുതി മരങ്ങൾ കാണപെടുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...