തിരുവനന്തപുരം: മസാല ബോണ്ട് കേസിൽ സമൻസ് അയക്കാൻ ഇഡിക്ക് അനുവാദം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് തോമസ് ഐസക് അപ്പീൽ നൽകി. സമൻസ് അയക്കാൻ അനുമതി നൽകിയത് മതിയായ കാരണങ്ങളില്ലാതെയെന്ന് അപ്പീലിൽ ഐസക് ചൂണ്ടിക്കാണിക്കുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഉത്തരവിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അപ്പീൽ നാളെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഇ ഡി സമൻസ് കൃത്യമായ കാര്യങ്ങൾ പറയാതെയാണെന്നും തന്റെ വ്യക്തിഗത വിവരങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നേരെത്തെ തോമസ് ഐസക് സിംഗിൾ ബെഞ്ചിനെ സമീപിച്ചു സമൻസ് അയക്കുന്നത് തടഞ്ഞത്. എന്നാൽ സമൻസ് പുതുക്കി നൽകാം എന്ന് ഇ ഡി അറിയിച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ് പുതുക്കി പുതിയ സമൻസ് അയക്കാൻ അനുമതി നൽകിയത്. മസാല ബോണ്ട സമാഹരണത്തിൽ കിഫ്ബി വിദേശ നാണയചട്ടം ലംഘിച്ചെന്നും ഫെമ നിയമലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കിഫ്‌ബിയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.