കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതിയായ മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിൻറെ പകർപ്പ് ഇഡിക്ക് കൈമാറും. എറണാകുളം അഡീഷണൽ സെഷൻസ് കോടതി പകർപ്പ് കൈമാറാൻ നിർദേശം നൽകി. എസ്എഫ്ഐഒ കുറ്റപത്രത്തിൻറെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷയിലാണ് നടപടി. മാസപ്പടി കേസിൽ ആദായനികുതി വകുപ്പിൻറെ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു.
ഇതിനിടെയാണ് കേസിൽ അന്വേഷണം നടത്തിയ എസ്എഫ്ഐഒ എറണാകുളം അഡീഷണൽ സെഷൻസ് കോടതി-7ൽ വീണ വിജയനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ എസ്എഫ്ഐഒ കുറ്റപത്രത്തിൻറെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശം അനുസരിച്ച് കുറ്റപത്രത്തിൻറെ പകർപ്പ് ഇന്നു തന്നെ ഇഡിക്ക് കൈമാറിയേക്കും. ഇതുകൂടി പരിശോധിച്ച് തുടർനടപടികളിലേക്ക് പോകാനാണ് ഇഡിയുടെ തീരുമാനം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.