മാസപ്പടിക്കേസിൽ നിർണായക നീക്കം : മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് എസ്ഐടി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാസപ്പടിക്കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഹസൻ വാരിസ് ഉൾപ്പെടെയുള്ളവർക്ക് എസ്ഐടി നോട്ടീസ് നൽകി. മൊഴി നൽകാൻ തയ്യാറാണെന്ന് ഹസൻ വാരിസ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത്. പല ദിവസങ്ങളിലായിട്ടാണ് ഇവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

ആദ്യഘട്ടമെന്ന നിലയിൽ പ്രത്യേകം ചോദ്യം ചെയ്യാനാണ് തീരുമാനം. എന്നാൽ നേരത്തെ മൊഴി നൽകിയവർ, തങ്ങളെ ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് പിന്നീട് വ്യക്തമാക്കുകയുണ്ടായി. ഹവാല ഇടപാടിലൂടെ മുഹമ്മദ് റിയാസ് വിദേശത്തേക്ക് കോടികൾ കടത്തിയെന്നാണ് ഇഡിയുടെ റിപ്പോർട്ട്. ഹസൻ വാരിസിന് 1.2 കോടി രൂപയും മറ്റൊരാൾക്ക് നിശ്ചിത തുകയും നൽകിയതായി വീണയുടെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇഡി അവകാശപ്പെടുന്നു. ഇത് റിയാസും പിണറായി വിജയനും നിഷേധിച്ചിട്ടുണ്ട്.

നിലവിൽ കെ.എം ഷാജഹാൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ വിധി വരാനിരിക്കുന്നതിനാൽ ഇഡിയോട് കൂടുതൽ രേഖകൾ എസ്ഐടി ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ വിവരങ്ങൾക്കായി ഇഡിയെ സമീപിക്കാൻ സാധ്യതയുണ്ട്. ഹസൻ വാരിസും നിഖിലും അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി കൗൺസിലർ ആർ സുഗതന്‍റെ പേരിലെ വ്യാജ ഒപ്പ് ആരോപണം ; പോലീസ് ഇന്ന്...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ ആർ സുഗതൻ്റെ വ്യാജ...

ഹോട്ടൽമുറിയിലെ കിടക്കയിൽ നിന്ന് മൂട്ടയുടെ കടിയേറ്റു ; 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

0
കാഞ്ഞങ്ങാട് : തിരുവനന്തപുരത്തെ ഹോട്ടൽമുറിയിൽ മൂട്ടയുടെ കടിയേറ്റ കാസർകോട്ടെ കുടുംബത്തിന് 30,000...

പതിനാലുകാരിയെ പല തവണ പീഡിപ്പിച്ച കേസ് ; വല്യച്ഛന് പത്ത് വർഷം കഠിന തടവും...

0
തിരുവനന്തപുരം: പതിനാലുകാരിയെ പല തവണ പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരനായ വല്യച്ഛന് പത്ത്...

കരിങ്കടലിൽ തുർക്കി കപ്പലിനു നേരെ റഷ്യൻ ഡ്രോൺ ആക്രമണം ; ക്യാപ്റ്റനടക്കം രണ്ടു പേർ...

0
കീവ് : കരിങ്കടലിൽ തുർക്കി കപ്പലിനു നേരെ റഷ്യൻ ഡ്രോൺ ആക്രമണം....