ന്യൂഡല്‍ഹി : പ്രതിമാസം നാല് കോടി സര്‍ജിക്കല്‍ മാസ്‌കുകളും 20 ലക്ഷം മെഡിക്കല്‍ കണ്ണടകളും കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയാതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രതിമാസം 50 ലക്ഷം യൂണിറ്റ് പിപിഇ കിറ്റുകൾ കയറ്റുമതി ചെയ്യുന്നതിന് നേരത്തെ അനുമതി നല്‍കിയിരുന്നു.
മെയ്ക്ക് ഇന്‍ ഇന്ത്യ, പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്നിവയുടെ ഭാഗമായിട്ടാണ് മാസ്‌കുകളും കണ്ണടകളും ഒരു നിയന്ത്രണവുമില്ലാതെ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്ററിലൂടെ അറിയിച്ചു.