ഭോപ്പാല്‍ : മാസ്‌ക് ധരിക്കാത്തതിന് നടുറോഡില്‍ സ്ത്രീക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം. മധ്യപ്രദേശിലാണ് സംഭവം. മകള്‍ക്ക് മുന്നില്‍ വെച്ചാണ് പോലീസ് സംഘം ഇവരെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ പോലീസിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. രണ്ട് പുരുഷ പോലീസുകാരും ഒരു വനിതാ പോലീസും ചേര്‍ന്നാണ് സ്ത്രീയെ മര്‍ദ്ദിക്കുന്നത്. ഇവരെ റോഡിലിട്ട് വലിച്ചിഴക്കുന്നതും തടയാന്‍ ചെന്ന മകളെ തള്ളുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്.
മാസ്‌ക് ധരിക്കാത്തതിന് നടുറോഡില്‍ സ്ത്രീക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം
RECENT NEWS
Advertisment