ന്യൂഡല്‍ഹി: കാറില്‍ തനിച്ച് സഞ്ചരിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി ഹൈക്കോടതി. ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് കോടതിയുടെ നിരീക്ഷണം. രാജ്യത്ത് കൊവിഡ് പടരുന്നതിനാല്‍ സുരക്ഷാ കവചം എന്നനിലയ്ക്ക് മാസ്‌ക് നിര്‍ബന്ധമാക്കേണ്ടതുണ്ട്.
കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ പോലും മാസ്‌ക് ധരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. കാറില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്ന യാത്രക്കാരുടെ സംശയത്തിന് തീര്‍പ്പ് കല്‍പ്പിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.