കൊച്ചി : ട്രെയിനില്‍ ഇനി മാസ്ക് നിര്‍ബന്ധമില്ല. ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നതു റെയില്‍വേ നിര്‍ത്തലാക്കി. നിര്‍ബന്ധമായി മാസ്‌ക് ധരിച്ചിരിക്കണമെന്ന നിര്‍ദേശമാണ് ഒഴിവാക്കിയത്. വ്യക്തികള്‍ക്കു സ്വന്തം ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡ് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. മാസ്‌ക് ധരിക്കാത്തതിന് ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ എത്തിച്ചേരുന്ന സ്ഥലത്തെ വിലാസം നല്‍കണമെന്ന നിബന്ധന പിന്‍വലിച്ചതിനെത്തുടര്‍ന്നു റിസര്‍വേഷന്‍ സംവിധാനത്തില്‍ വേണ്ട മാറ്റങ്ങള്‍ ഉടന്‍ വരുത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
ട്രെയിനില്‍ ഇനി മാസ്ക് നിര്‍ബന്ധമില്ല
RECENT NEWS
Advertisment