മാസ്‌ക്കുകള്‍ അലക്ഷ്യമായി ഉപേക്ഷിക്കരുത് : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാസ്‌ക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതുമൂലം സമൂഹത്തില്‍ രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജില്ലയുടെ പലഭാഗത്തും മാസ്‌ക്കുകള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അപകടകരമായ പ്രവൃത്തിയും ശിക്ഷാര്‍ഹവുമാണ്. ശരിയായി കൈകഴുകുന്ന രീതിയും സാമൂഹിക അകലം പാലിക്കലും പരിശീലിച്ച നമ്മള്‍ ശരിയായ മാസ്‌ക്ക് ഉപയോഗിക്കുന്ന രീതിയും സ്വഭാവത്തിന്റെ ഭാഗമാക്കണം.

മാസ്‌ക്കുകള്‍ എങ്ങനെ ഉപയോഗിക്കാം?

എന്‍-95 മാസ്‌ക്ക് രോഗികള്‍ക്കും രോഗികളെ അടുത്തുനിന്നു പരിചരിക്കുന്നവര്‍ക്കും മാത്രമാണ്. ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്ക് ആശുപത്രി ജീവനക്കാരും ആരോഗ്യപ്രവര്‍ത്തകരും ധരിക്കണം. പൊതുജനങ്ങള്‍ ധരിക്കേണ്ടതു ഡബിള്‍ ലെയര്‍ മാസ്‌ക്കുകളാണ്. വീടുകളില്‍ തന്നെ നിര്‍മിക്കാവുന്ന കോട്ടണ്‍ മാസ്‌ക്കുകളാണ് ഏറ്റവും അഭികാമ്യം. ഇവ കഴുകി വീണ്ടും ഉപയോഗിക്കാമെന്നതിനാല്‍ എല്ലാ ദിവസവും ഉപേക്ഷിക്കേണ്ടി വരുന്നില്ല.

മാസ്‌ക്കുകള്‍ ശരിയായി സംസ്‌കരിക്കേണ്ടതെങ്ങനെ?

കോട്ടണ്‍ മാസ്‌ക്കുകള്‍ സോപ്പ് ലായനിയില്‍ കഴുകി അഞ്ച് മണിക്കൂറെങ്കിലും വെയിലത്ത് ഉണക്കി വീണ്ടും ഉപയോഗിക്കാം. ഒരാള്‍ക്ക് രണ്ടു മാസ്‌ക്ക് എങ്കിലും വേണം. വെയില്‍ ലഭിക്കാത്ത സീസണില്‍ തേപ്പുപെട്ടി ഉപയോഗിച്ചു ചൂടാക്കിയാല്‍ മതി. പ്രഷര്‍ കുക്കറില്‍ 10 മിനിട്ട് തിളപ്പിക്കുന്നതും അല്ലാത്തപക്ഷം 15 മിനിട്ട് തിളപ്പിക്കുന്നതും മാസ്‌ക്ക് ശുദ്ധമാക്കാന്‍ ഫലപ്രദമാണ്.
മാസ്‌ക്കുകള്‍ സംസ്‌കരിക്കേണ്ടിവരുമ്പോള്‍ വള്ളികളില്‍ മാത്രം പിടിച്ച് അഴിച്ചെടുത്തശേഷം അടപ്പുള്ള ഒരു പാത്രത്തില്‍ ഇടുക. തുടര്‍ന്ന് കത്തിച്ചുകളയണം. ഇതു വീടുകളില്‍ തന്നെ ചെയ്യണം. യാതൊരു കാരണവശാലും വീടിനുപുറത്തോ പൊതുസ്ഥലങ്ങളിലോ മാസ്‌ക്ക് ഉപേക്ഷിക്കരുത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....