കുർബാന തർക്കം തീരുന്നു ; അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രണ്ടുവര്‍ഷം നീണ്ട കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്. എറണാകുളം – അങ്കമാലി അതിരൂപതയിലെ കുർബാന തർക്കമാണ് ചര്‍ച്ചയിലൂടെ സമവായത്തിലേക്ക് എത്തിയിരിക്കുന്നത്. വത്തിക്കാൻ പ്രതിനിധിയുമായുള്ള ചർച്ചയിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്. ചര്‍ച്ചയിലെ  അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കാന്‍ തീരുമാനമായി. ഡിസംബർ 24 നാണ് പള്ളി തുറക്കുക. തിരുപ്പിറവി ചടങ്ങിൽ മാത്രം സിനഡ് കുർബാന അർപ്പിക്കാനും തീരുമാനമായി. ബിഷപ് ബോസ്കോ പുത്തൂരാണ് ഏകീകൃത കുർബാന ചൊല്ലുക.

ചര്‍ച്ചയിലെ തീരുമാനം സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. മറ്റു പള്ളികളിൽ വർഷത്തിലൊരിക്കൽ സിനഡ് കുർബാന അർപ്പിക്കും. മലയാറ്റൂരിൽ മറ്റ് രൂപതകളിൽ നിന്ന് എത്തുന്നവർക്ക്  സിനഡ് കുർബാന അർപ്പിക്കാം. മുൻകൂട്ടി ബുക്ക് ചെയ്താൽ സൗകര്യമൊരുക്കും. മൈനർ സെമിനാരികളിൽ മാസത്തിൽ ഒരിക്കൽ ഏകീകൃത കുർബാന ചൊല്ലും. എറണാകുളം – അങ്കമാലി അതിരൂപതയിലെ രണ്ട് വർഷം നീണ്ട തർക്കത്തിന് ആണ് ഇപ്പോള്‍ സമവായമായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...