കൂട്ടപാലായനം തിക്കും തിരക്കും കാബൂള്‍ വിമാനത്താവളത്തില്‍ 5പേര്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : കാബൂള്‍ വിമാനത്താവളത്തിലെ തിരക്കില്‍ അഞ്ചുപേര്‍ മരിച്ചു. അഞ്ചു മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റുന്നത് കണ്ടെന്ന് ദൃക്‌സാക്ഷികള്‍. അതേസമയം, താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂട്ടപ്പലായനം ആരംഭിച്ചു. കാബൂള്‍ വിമാനത്താവളത്തില്‍ സംഘര്‍ഷവും ഉണ്ടായി. സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഭരണസംവിധാനം രൂപീകരിക്കുന്നതില്‍ താലിബാന്‍ നേതൃത്വം ദോഹയില്‍ ചര്‍ച്ച തുടരുകയാണ്.

അഫ്ഗാന്‍ വിടാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയവരുടെ തിരക്കാണ് അനിയന്ത്രിതമായത്. തിരക്ക് നിയന്ത്രണാതീതമായതോടെ അമേരിക്കന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു. വൈകാതെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. അതേസമയം അഫ്ഗാന്‍ പൂര്‍ണമായി താലിബാന്‍ നിയന്ത്രണത്തിലാണ്. കാബൂള്‍ ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെല്ലാം സായുധരായ താലിബാന്‍കാര്‍ റോന്തുചുറ്റുന്നുണ്ട്. പുതിയ ഭരണസംവിധാനം എങ്ങനെയായിരിക്കുമെന്ന പ്രഖ്യാപനം വൈകാതെയുണ്ടാകും.

അഫ്ഗാന്‍ ജനതയ്ക്ക് ആത്മാഭിമാനവും സമാധാനവും ഉറപ്പുനല്‍കുമെന്ന് താലിബാന്‍ നേതാവ് മുല്ല ബറാദര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുനല്‍കുമ്പോഴും ജലാലാബാദിലും മസാറെ ഷെറീഫിലും സര്‍ക്കാര്‍ അനുകൂലികള്‍ക്കായി താലിബാന്‍ പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരെ ശിക്ഷാനടപടികള്‍ ആരംഭിച്ചതായും കാബൂളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...