ഇലവുംതിട്ട ദീപ ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചവര്‍ക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധ. ഇരുപതോളം പേര്‍ ഇതുവരെ ചികിത്സ തേടി. കൂടുതല്‍ പേര്‍ ആശുപത്രികളിലേക്ക് എത്തുന്നു. ആരുടെയും നില ഗുരുതരമല്ലെങ്കിലും കുട്ടികള്‍ അടക്കം അവശനിലയിലാണ്. ഭക്ഷ്യസുരക്ഷ ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി ബേക്കറിയില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. ബേക്കറി അടച്ചു പൂട്ടുകയും ചെയ്തു. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലുള്ള മെഴുവേലി പഞ്ചായത്തില്‍ ഇലവുംതിട്ട ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ദീപ ബേക്ക് ഹൗസ് ആന്‍ഡ് ബേക്കറിയില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറിളക്കവും പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടത്. നിലവില്‍ ചികിത്സ തേടിയവരുടെ കണക്ക് 15 ആണെങ്കിലും സ്വകാര്യാശുപത്രികളില്‍ കൂടുതല്‍ പേര്‍ ചികില്‍സ തേടിയതായും പറയുന്നു.

ആറ്, ഏഴ് തീയതികളില്‍ ഇവിടെ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ വാങ്ങിക്കഴിച്ച മെഴുവേലി, ചെന്നീര്‍ക്കര പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് ചികിത്സ തേടിയത്. 13 പേര്‍ ചെന്നീര്‍ക്കര പഞ്ചായത്ത് നല്ലാനിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നു. രണ്ടു പേര്‍ ഇന്നലെ വൈകിട്ട് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ചെന്നീര്‍ക്കര പഞ്ചായത്തില്‍ നിന്ന് പന്ത്രണ്ടും മെഴുവേലി പഞ്ചായത്തില്‍ നിന്ന് മൂന്നു പേരുമാണ് ഇതു വരെ ചികിത്സ തേടിയിരിക്കുന്നത്. ചെന്നീര്‍ക്കര രണ്ടാം വാര്‍ഡില്‍ ആത്രപ്പാട് സ്വദേശി അച്ചു ആനന്ദ് (23), ശിവന്യ (എട്ട്), ശ്രേയ (എട്ട്), ശ്രുതി (18), കുളത്തുമണ്ണില്‍ അശ്വിന്‍ ബിനോജ് (14), ശ്യാംകുമാര്‍ (38), വിനോദ് ജോണ്‍ (47), ശിവാനി (ഒമ്പത്), സൗമ്യ ഭവനില്‍ ധന്യ (32), മിഥുന്യ (അഞ്ച്), മന്യ(12), ഊന്നുകല്‍ കിഴക്കേച്ചരുവില്‍ ഉഷ (65), അശ്വതി (24) എന്നിവരാണ് ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ളത്. ഊന്നുകല്‍ സ്വദേശികളാ ടീന മറിയം, അനീന മറിയം എന്നിവര്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...