ആറന്മുള : ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട കൊലകൾക്കെതിരേ ഫാഷിസത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ ആറന്മുള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ പ്രതിഷേധിച്ചു. പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പി.സലിം അധ്യക്ഷത വഹിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വീണ്ടും അധികാരമേറ്റതിനുശേഷം രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങളൾ വർധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഗോരക്ഷകരെന്ന പേരിൽ സായുധ ഗുണ്ടകൾ ഉത്തരേന്ത്യൻ തെരുവുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് താണ്ഡവമാടുകയാണ്.
സായുധ അക്രമികൾ പരസ്യമായി തല്ലിക്കൊലകൾ തുടരുമ്പോൾ പോലിസ് ഇരകൾക്കെതിരേ മോഷണം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വ്യാപകമായ രീതിയിൽ ന്യൂനപക്ഷ സമൂഹങ്ങളെ വേട്ടയാടുകയാണ് ആർ എസ് എസ്. ആർ എസ് എസ് അജണ്ട നടപ്പിലാക്കുവാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നാണ് ഈ ആൾക്കൂട്ട കൊലകളിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. മണ്ഡലം സെക്രട്ടറി അൻസാരി കൊന്നമൂട് മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി വഹാബ്, മണ്ഡലം വൈസ് പ്രസിഡൻ്റ് റമീസ് റഹിം, മണ്ഡലം ട്രെഷർ നിയാസ് എൻ , കമ്മിറ്റി അംഗങ്ങളായ സുധീർ,സലീം, ഷാജി കെ എച്ച്, സെയ്ദ് അലി, സംസാരിച്ചു.