റാന്നി: പമ്പാനദിയുടെ പുനരുജ്ജീവനത്തിനായി എന്റെ പമ്പ എന്റെ ജീവൻ എന്ന ജനകീയ നദീ സംരക്ഷണ യജ്ഞം സമയബന്ധിതമായി നടപ്പാക്കുവാൻറാന്നി വൈ എംസിഎയിൽചേർന്നജനകീയകൂട്ടായ്മകർമ്മപദ്ധതികൾആവിഷ്കരിച്ചു. മാർക്രിസോസ്റ്റം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് എന്റെ പമ്പ എന്റെ ജീവൻ പദ്ധതിയും ഹരിത ഭൂമി വിദ്യാർഥി പ്രസ്ഥാനവും പ്രവർത്തിക്കുക.
പമ്പാനദിയുടെവിവിധഘട്ടങ്ങളിലെപരിരക്ഷണപ്രവർത്തനങ്ങൾക്കായിതീരപ്രദേശത്തുള്ളവിവിധ പഞ്ചായത്തുകൾ ചേർത്ത് മേഖലാ ജനകീയ സമിതികൾരൂപീകരിച്ചു വരുന്നു. പമ്പാപരിക്ഷണസമിതിയിലൂടെ മധ്യതിരുവിതാംകൂറിലെ പരിസ്ഥിതി പ്രവർത്തകനായ എൻ. കെ. സുകുമാരൻ നായർ ആർജിച്ച പുഴ അറിവുകളും നിർദ്ദേശിച്ചപ്രവർത്തന പദ്ധതികൾക്കും പ്രത്യേക പ്രാധാന്യം നൽകിയാവും പമ്പാ പരിരക്ഷണ ജനകീയ യജ്ഞം നടപ്പാക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡൻറ് റെജി കൊപ്പാറ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ, എന്റെ പമ്പ എന്റെ ജീവൻ പദ്ധതി ജനറൽ കൺവീനർ ഫാ. ബെൻസി മാത്യു കിഴക്കേതിൽ, ഭദ്രൻ കല്ലയ്ക്കൽ, ആലിച്ചൻ ആറൊന്നിൽ,ബെന്നി പുത്തൻപറമ്പിൽ,കെ എം മാത്യു താഴത്തില്ലത്ത്, സി ജെ ഈശോ,അലിയാർ എരുമേലി,അൻസാരി മന്ദിരം,സി എം മാത്യു അയിരൂർ, ഇ കെ സണ്ണി,തോമസ് കാര്യാട്ട്,എബ്രഹാം ദാനിയേൽ എന്നിവർ പ്രസംഗിച്ചു.