Thursday, January 9, 2025 9:20 pm

എം.എസ് ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികൾ വ്യക്തിഗതമായി തയ്യാറാക്കിയ എം ടി പതിപ്പുകളുടെ കൂട്ട പ്രകാശനം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : എം ടി അനുസ്മരണം അക്കാദമിക പ്രവർത്തനം ആക്കാൻ റാന്നി ബിആർസിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി എം.എസ് ഹയർ സെക്കൻ്റ്റി സ്കൂളിലെ കുട്ടികൾ ക്രിസ്തുമസ് അവധിക്കാലത്ത് വ്യക്തിഗതമായി തയ്യാറാക്കിയ എം ടി പതിപ്പുകളുടെ കൂട്ട പ്രകാശനം എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. റാന്നി എം.എല്‍.എ അഡ്വഎ പ്രമോദ് നാരായണ്‍ ഉദ്ഘാടനം ചെയ്തു. റാന്നി പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ പ്രകാശ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.സി ജേക്കബ്, പ്രിൻസിപ്പാൾ ടീന എബ്രഹാം, ഹെഡ്മാസ്റ്റർ ബിനോയ് കെ. ഏബ്രഹാം, അധ്യാപിക ജോജീന തോമസ് എന്നിവർ സംസാരിച്ചു.

എം ടി.യുടെ പുസ്തകങ്ങൾ കുട്ടികളായ സ്വാലിഹ ഫിറോസ് (രണ്ടാമൂഴം ), അയറിൻ മാത്യു (നാലുകെട്ട്), കൃഷ്ണപ്രിയ എസ് (നിൻ്റെ ഓർമ്മയ്ക്ക്) എന്നിവർ പരിചയപ്പെടുത്തി. എം ടിക്ക് ലഭിച്ച പുരസ്കാരങ്ങളെ പറ്റി ഡി. അപ്സര സംസാരിച്ചു. കാർത്തിക ഡിബു എം.ടി അനുസ്മരണം നടത്തി. എം.ടി.യെ അനുസ്മരിച്ചുകൊണ്ട് മലയാളത്തിൽ ഇറങ്ങിയ പത്രങ്ങളിലെ ചിത്രങ്ങളും വിവരങ്ങളും ആണ് പതിപ്പ് തയ്യാറാക്കാൻ ഉപയോഗിച്ചത്. പ്രത്യേക രീതിയിൽ കുത്തിക്കെട്ടാതെ ചാർട്ട് മടക്കിയാണ് ചെലവ് കുറഞ്ഞ പതിപ്പ് തയ്യാറാക്കിയത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകി. ബി.ആര്‍.സി അംഗങ്ങൾ, സ്കൂളിലെ അധ്യാപകർ എന്നിവർ ബി.പി.സി ഷാജി എ. സലാമിന്റെയും എച്ച് എം ബിനോയ് കെ.എബ്രഹാമിൻ്റേയും നേതൃത്വത്തിൽ എം.ടി.അനുസ്മരണത്തെ അക്കാദമി പ്രവർത്തനമാക്കാൻ പ്രവർത്തിച്ചു. സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാഭ്യാസനയം അടയാളപ്പെടുത്തുന്നത് പുരോഗതി – മന്ത്രി വീണാ ജോര്‍ജ്

0
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം നാടിന്റെ പുരോഗതിക്കുകൂടിയാണ് വഴിയൊരുക്കുന്നതെന്ന്...

ബോബി ചെമ്മണ്ണൂർ അനുകൂലികൾ പോലീസ് വാഹനം തടഞ്ഞ സംഭവം ; കേസെടുക്കും

0
കൊച്ചി : ബോബി ചെമ്മണ്ണൂരിനെ കൊണ്ടുപോയ പോലീസ് വാഹനം തടഞ്ഞ...

പതിനഞ്ച് വയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് നാല് വർഷം തടവും അര ലക്ഷം...

0
ആലപ്പുഴ: പതിനഞ്ച് വയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് നാല് വർഷം...

എന്‍എം വിജയന്റെ മരണത്തില്‍ ഐസി ബാലകൃഷ്ണന്‍ രാജിവെക്കണം : ടിപി രാമകൃഷ്ണന്‍

0
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ നിരപരാധികളെയാണ് സിബിഐ പ്രതി ചേര്‍ത്തതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍...