എം.എസ് ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികൾ വ്യക്തിഗതമായി തയ്യാറാക്കിയ എം ടി പതിപ്പുകളുടെ കൂട്ട പ്രകാശനം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : എം ടി അനുസ്മരണം അക്കാദമിക പ്രവർത്തനം ആക്കാൻ റാന്നി ബിആർസിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി എം.എസ് ഹയർ സെക്കൻ്റ്റി സ്കൂളിലെ കുട്ടികൾ ക്രിസ്തുമസ് അവധിക്കാലത്ത് വ്യക്തിഗതമായി തയ്യാറാക്കിയ എം ടി പതിപ്പുകളുടെ കൂട്ട പ്രകാശനം എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. റാന്നി എം.എല്‍.എ അഡ്വഎ പ്രമോദ് നാരായണ്‍ ഉദ്ഘാടനം ചെയ്തു. റാന്നി പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ പ്രകാശ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.സി ജേക്കബ്, പ്രിൻസിപ്പാൾ ടീന എബ്രഹാം, ഹെഡ്മാസ്റ്റർ ബിനോയ് കെ. ഏബ്രഹാം, അധ്യാപിക ജോജീന തോമസ് എന്നിവർ സംസാരിച്ചു.

എം ടി.യുടെ പുസ്തകങ്ങൾ കുട്ടികളായ സ്വാലിഹ ഫിറോസ് (രണ്ടാമൂഴം ), അയറിൻ മാത്യു (നാലുകെട്ട്), കൃഷ്ണപ്രിയ എസ് (നിൻ്റെ ഓർമ്മയ്ക്ക്) എന്നിവർ പരിചയപ്പെടുത്തി. എം ടിക്ക് ലഭിച്ച പുരസ്കാരങ്ങളെ പറ്റി ഡി. അപ്സര സംസാരിച്ചു. കാർത്തിക ഡിബു എം.ടി അനുസ്മരണം നടത്തി. എം.ടി.യെ അനുസ്മരിച്ചുകൊണ്ട് മലയാളത്തിൽ ഇറങ്ങിയ പത്രങ്ങളിലെ ചിത്രങ്ങളും വിവരങ്ങളും ആണ് പതിപ്പ് തയ്യാറാക്കാൻ ഉപയോഗിച്ചത്. പ്രത്യേക രീതിയിൽ കുത്തിക്കെട്ടാതെ ചാർട്ട് മടക്കിയാണ് ചെലവ് കുറഞ്ഞ പതിപ്പ് തയ്യാറാക്കിയത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകി. ബി.ആര്‍.സി അംഗങ്ങൾ, സ്കൂളിലെ അധ്യാപകർ എന്നിവർ ബി.പി.സി ഷാജി എ. സലാമിന്റെയും എച്ച് എം ബിനോയ് കെ.എബ്രഹാമിൻ്റേയും നേതൃത്വത്തിൽ എം.ടി.അനുസ്മരണത്തെ അക്കാദമി പ്രവർത്തനമാക്കാൻ പ്രവർത്തിച്ചു. സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...