കണ്ണൂര്‍: ജില്ലയിലെ പോലീസ് സേനയില്‍ മേയ് 31-ന് കൂട്ടവിരമിക്കല്‍. എഎസ്‌ഐ മുതല്‍ രണ്ട് എസ്പിമാര്‍ ഉള്‍പ്പെടെ 62 പേരാണ് വിരമിക്കുന്നത്. കണ്ണൂര്‍ സിറ്റി പോലീസ് ജില്ലയില്‍ 49 പേരും റൂററില്‍ 13 പേരും സര്‍വീസില്‍നിന്ന് പടിയിറങ്ങും. ഒരേമാസം ഇത്രയധികം ഉദ്യോഗസ്ഥര്‍ വിരമിക്കുന്നത് അപൂര്‍വം. ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തില്‍, കണ്ണൂര്‍ റെയിഞ്ച് ഇക്കണോമിക് ഓഫീസ് വിങ് സൂപ്രണ്ട് കെ.എ. ശശിധരന്‍ എന്നിവരും ഈ മാസം വിരമിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഡിഐജി ഓഫീസിലെ പി.കെ. ശശികുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ റാഫി അഹമ്മദ്, കെ.ടി. ഹരിദാസന്‍, കെ.വി. ജഗദീഷ്, ഐ.വി. ധര്‍മരാജന്‍, ഇ. ബാബു, പി. രാജേന്ദ്രന്‍, ബെന്നി മാത്യു, എം.എം. അരുളാനന്ദന്‍, കെ.വി. ബാബു, പി.കെ. മനോജന്‍, എം.കെ. ദിനേശന്‍, എന്‍. സുനില്‍കുമാര്‍, കെ.കെ. രാജന്‍, പി.പി. കുഞ്ഞിരാമന്‍, വി. സജീവന്‍, കെ.കെ. ദിലീപ്കുമാര്‍, എം.വി. സുശീല്‍കുമാര്‍, പി.പി. അഷറഫ്, എം. ഹരീഷ്, പി.പി. കൃഷ്ണന്‍,
ആര്‍. അജിത്ത്കുമാര്‍, സി.എ. ഇര്‍ഷാദ്, വി.എ. ബേബി, പി.പി. അജിത്ത്കുമാര്‍, വി.കെ. പ്രകാശന്‍, വി. പ്രേമന്‍, പ്രദീപന്‍ അനന്തോത്ത്, രാജീവന്‍ ഒതയോത്ത്, രാജന്‍ കോട്ടമലയില്‍, പി.പി. പ്രശാന്ത്കുമാര്‍, പി.എ. രാജു, ഗംഗാധരന്‍ കണ്ണിപ്പൊയില്‍, എം.എം. സുധാകരന്‍, കെ. സുജിത്ത്, റിസര്‍വ് ഇന്‍സ്‌പെക്ടര്‍മാരായ ടി. ദീലീപ്കുമാര്‍, സി. മധു, പി.ടി. സുനില്‍കുമാര്‍, സെബാസ്റ്റ്യന്‍ ജോസഫ്, വി. മുരളീധരന്‍, എഎസ്‌ഐമാരായ കെ. അനിഴന്‍, വി. അശോകന്‍, സ്മിത അക്കമ്പേത്ത്, എം. ബീന. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എം. പ്രമോദ്, പി.ടി. രതീശന്‍ എന്നിവരും റുററില്‍ പോലീസില്‍ ഡിവൈഎസ്പി എ. രതീഷ്‌കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ. ശശീന്ദ്രന്‍, എം. നാരായണന്‍ നമ്പൂതിരി, ഇ.ടി. സുരേഷ്‌കുമാര്‍, കെ. സുരേഷ്, സി. വത്സരാജന്‍, സി. പുരുഷോത്തമന്‍, വി.ജെ. ജോസഫ്, കെ.വി. ശശിധരന്‍, കെ.എ. ഗിരീഷ്‌കുമാര്‍, കെ.പി. സതീശന്‍, എം. രമേശന്‍, എഎസ്‌ഐ പി.വി. പ്രസന്നന്‍ എന്നിവരാണ് സര്‍വീസില്‍നിന്ന് പടിയിറങ്ങുന്നത്.