Wednesday, March 26, 2025 8:27 am

ഗാസ്സയിൽ കൂട്ടക്കുരുതി ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 61 പേർ

For full experience, Download our mobile application:
Get it on Google Play

തെൽ അവിവ്: ഗാസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട്​ മാധ്യമപ്രവർത്തകർ ഉൾപ്പെടെ 61 പേർ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഗാസ്സയിലെ അന്താരാഷ്ട്ര റെഡ്​ക്രോസ്​ ഓഫീസിനു നേരെയും ആക്രമണം നടന്നു. ഇതിനിടെ പുതിയവെടിനിർത്തൽ നിർദേശവുമായി ഈജിപ്ത് രംഗത്തെത്തി. ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗാസ്സയിൽ നിന്ന്​ ജീവനക്കാരെ തിരികെവിളിക്കുമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ അറിയിച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ ഗാസ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​​ടെ 61 പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടു. 141 പേ​ർ​ക്ക് പ​രി​​ക്കേ​റ്റ​താ​യും ഗാസ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രണ്ട്​ മാധ്യമ പ്രവർത്തകരെയും ഇസ്രായേൽ സേന വധിച്ചു. അൽജസീറ അറബിക്​ ചാനലിലെ മാധ്യമ പ്രവർത്തകൻ ഹുസ്സാം ശബാത്ത്​, ഫലസ്തീൻ ടുഡെ ജേർണലിസ്റ്റ്​ മുഹമ്മദ്​ മൻസൂർ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. ഇതോടെ ഗാസ്സയിൽ ഇസ്രായേൽ ആ​ക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 208 ആയി. ഖാ​ൻ യൂ​നി​സി​ലെ നാ​സ​ർ ആ​ശു​പ​ത്രി​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹ​മാ​സ് പൊ​ളി​റ്റി​ക്ക​ൽ ബ്യൂ​റോ അം​ഗം ഇ​സ്മാ​യി​ൽ ബ​ർ​ഹൂം ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് ഇ​സ്മാ​യി​ൽ ബ​ർ​ഹൂം കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഓസ്കാർ അവാർഡ്​ ലഭിച്ച ഫലസ്തീൻ ചിത്രം ‘നോ അദർ ലാൻറ്​’ നിർമാതാവ്​ ഹംദാൻ ബിലാലിനെ ജൂതകുടിയേറ്റക്കാർ ക്രൂരമായി ആക്രമിച്ചു. തുടർന്ന്​ ഇസ്രായൽ സുരക്ഷാ സേന ഹംദാൻ ബിലാലിനെ അജ്ഞാതകേന്ദ്രത്തിലേക്ക്​ കൊണ്ടുപോയതായി കുടുംബം ആരോപിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാരുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്

0
തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്...

മദ്യപിച്ച് ബസോടിച്ച് അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

0
കൽപകഞ്ചേരി : മദ്യപിച്ച് ബസോടിച്ച് അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവർ...

ബിജു ജോസഫ് കൊലപാതകം ; തട്ടിക്കൊണ്ടുപോകാൻ ഉപയോ​ഗിച്ച വാൻ കണ്ടെത്തി

0
തൊടുപുഴ: ഇടുക്കി ചുങ്കത്തെ ബിജു ജോസഫ് കൊലപാതക്കേസിൽ ഒന്നാം പ്രതി ജോമോനുമായി...

മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണ നീക്കത്തില്‍ അന്വേഷണവുമായി പട്ടികവര്‍ഗ്ഗ വകുപ്പ്

0
വയനാട് : വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ മെന്‍സ്ട്രല്‍...