തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് സമരം നടത്തിയിരുന്ന എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ വൻ സംഘർഷം. സർവകലാശാല സ്റ്റുഡൻറസ് യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്ത വി.സിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു പന്തൽ കെട്ടി സമരം നടത്തിയിരുന്നത്. സർവകലാശാലയുടെ പ്രധാന കവാടം എസ്എഫ്ഐ ഉപരോധിച്ചിരുന്നു. സമരക്കാരെ ഒഴിവാക്കി പന്തൽ പൊളിച്ചു മാറ്റാൻ രജിസ്ട്രാർ പോലീസിന് കത്ത് നൽകിയതിന് പിന്നാലെയായിരുന്നു പോലീസ് നടപടി.
അറസ്റ്റ് ചെയ്യാനുള്ള നീക്കം എസ്എഫ്ഐ പ്രവർത്തകർ പ്രതിരോധിച്ചു. നിലത്ത് വീണ് പോലീസിനും സമരക്കാർക്കും പരിക്കേറ്റു. പോലീസ് വാഹനത്തിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചവരെയും അറസ്റ്റ് ചെയ്തു നീക്കി. പോലീസ് വാഹനത്തിന് മുകളിൽ കയറി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം നന്ദു പ്രതിഷേധിച്ചു. പോലീസ് വാഹനം പുറത്തുപോകാൻ അനുവദിക്കാതെ ഗേറ്റ് അടച്ചു. പോലീസ് വലിയ ബലപ്രയോഗം നടത്തിയാണ് സമരക്കാരെ നീക്കം ചെയ്ത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ നേതൃത്വത്തൽ വീണ്ടും സമരം തുടങ്ങി. പോലീസ് ആർഷോയയെും സമരക്കാരെയും അറസ്റ്റ് ചെയ്തു നീക്കിയപ്പോഴും വലിയ പ്രതിഷേധമുണ്ടായി. സമര പന്തലും പൊളിച്ചു നീക്കി.