പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ രാസ ലഹരി വേട്ട ; 90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പാലിയേക്കരയില്‍ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. പറവൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലം സ്വദേശി അഫ്നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിലാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ വെച്ച് ബസിറങ്ങിയ പ്രതികളെ പോലീസ് സംഘം പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു.

തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഷൈന്‍ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എംഡിഎംഎ കടത്തിയ കേസിലും കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ ആക്രമിച്ച കേസിലും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. അഫ്നാന്‍ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്രിമിനല്‍ കേസ് പ്രതിയാണ്. പ്രതികളെ ഇന്ന് കോടതി ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈലപ്രയിൽ കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മൈലപ്ര : രാജ്യത്തിന്‍റെ 80 ആം സ്വാതന്ത്ര്യദിന ആഘോഷം മണ്ഡലം കോൺഗ്രസ്...

എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണം : മന്ത്രി പി.സി വിഷ്ണുനാഥ്‌

0
പത്തനംതിട്ട :എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് സിനിമാ, ടൂറിസം...

റാന്നിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നങ്ങളും അനധികൃത മദ്യവും പിടികൂടി

0
റാന്നി : ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി റാന്നി...