രാജ്യത്ത് വൻ ലഹരി വേട്ട ; ഡൽഹിയിലും പൂനെയിലുമായി 2500 കോടിയുടെ മയക്കുമരുന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്ത് വൻ ലഹരി വേട്ട. ഡൽഹിയിലും പൂനെയിലുമായി 2,500 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 1100 കിലോഗ്രാം മെഫെഡ്രോൺ ആണ് പിടിച്ചെടുത്തത്. രണ്ട് ദിവസങ്ങളിലായിരുന്നു പോലീസ് പരിശോധന. 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിന്തറ്റിക് ഉത്തേജക മരുന്നായ മെഫെഡ്രോൺ ആണ് പിടികൂടിയത്. നേരത്തെ പൂനെയിൽ നിന്ന് 700 കിലോഗ്രാം മെഫെഡ്രോൺ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം മൂന്ന് മയക്കുമരുന്ന് കടത്തുകാരും പിടിയിലായി. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് ഓപ്പറേഷൻ ആരംഭിച്ചത്.

ഡൽഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഗോഡൗണുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. റെയ്ഡിൽ 400 കിലോ സിന്തറ്റിക് ഉത്തേജകവസ്തു പിടിച്ചെടുത്തു. കസ്റ്റഡിയിലുള്ള ബാക്കി രണ്ട് പേരെ ചോദ്യം ചെയ്തുവരികയാണ്. പൂനെയിലെ സംഭരണശാലകളിൽ നിന്നും ഡൽഹിയിലെ ഗോഡൗണുകളിൽ എത്തിച്ചായിരുന്നു ലഹരി വിൽപ്പനയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പിടിയിലായ മൂന്ന് പേർ കൊറിയർ ജീവനക്കാരാണ്. പുനെയിലെ ലഹരി മാഫിയാ തലവൻ ലളിത് പാട്ടീലിന് കേസുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...