Thursday, May 16, 2024 10:51 am

പീരുമേട്ടില്‍ സർക്കാർ ഭൂമിയിൽ വൻ കൈയേറ്റം ; റിപ്പോർട്ട് തേടി തഹസിൽദാർ

For full experience, Download our mobile application:
Get it on Google Play

പീരുമേട് : ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ സർക്കാർ ഭൂമിയിലെ വൻ കൈയ്യേറ്റം വാര്‍ത്തയായതോടെ   തഹസിൽദാർ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 2017ൽ സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാന്റെ സ്മരണക്കായി  മ്യൂസിയം നിർമ്മിക്കാൻ കണ്ടെത്തിയ റവന്യൂ ഭൂമിയിലാണ് കൈയ്യേറ്റം നടന്നത്. വാര്‍ത്ത ശ്രദ്ധയിൽപ്പെട്ടതോടെ പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ സ്ഥലം സന്ദർശിച്ച് കൈയ്യേറ്റ വിവരം വിശദമായി റവന്യൂ വിഭാഗത്തെ ബോധ്യപ്പെടുത്തി. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. വിഷയം ശ്രദ്ധയിൽപ്പെട്ടതായി പീരുമേട് തഹസീൽദാർ സണ്ണി ജോർജ്ജ്  പറഞ്ഞു. ഇതു സബന്ധിച്ച റിപ്പോര്‍ട്ട് പീരുമേട് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

അക്കാമ്മ ചെറിയാന്‍ മ്യൂസിയം കുട്ടിക്കാനത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനമായതോടെ ഈ സ്ഥലം വിജനമായി കിടക്കുകയായിരുന്നു. അഞ്ചര ഏക്കർ റവന്യു ഭൂമിയാണ് ഇവിടെയുള്ളത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചാണ് സ്ഥലം തെളിച്ചെടുത്തതും കയ്യേറിയതും. 2014 ൽ കർഷക തൊഴിലാളി യൂണിയൻ കുറച്ചു സ്ഥലം കൈയ്യേറുകയും വീട് നിർമ്മിക്കാൻ തറ കെട്ടുകയും അതിര്‍ത്തി തിരിച്ചിടുകയും കൊടി സ്ഥാപിക്കുകയും ചെയ്തിരുന്നു. പീരുമേട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലെ ഭൂരഹിതരായവർക്കുവേണ്ടി വീട് നിര്‍മ്മിക്കാന്‍ ആയിരുന്നു ഇത്. എന്നാല്‍ 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ ഇവിടുത്തെ ഭൂരഹിതർക്ക് 3 സെന്റ് സ്ഥലം വീതം  നൽകി. സ്ഥലം ലഭിച്ചവർ അവിടെ വീട് നിർമ്മിച്ച് താമസം ആരംഭിക്കുകയും ചെയ്തിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരം പുല്ലുവിളയിൽ കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

0
കാഞ്ഞിരംകുളം : കാഞ്ഞിരംകുളം പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച...

നിരണം ഡക്ക് ഫാമിലെ മുഴുവൻ താറാവുകളെയും ദയാവധത്തിന് വിധേയമാക്കി

0
തിരുവല്ല : പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം ഡക്ക് ഫാമിലെ മുഴുവൻ താറാവുകളെയും...

ഡ്രാഗൻ ഫ്രൂട്ടിന്റെ മുള്ള് വില്ലനോ? ; വയറിളക്കവും ഛർദിയും, പിന്നാലെ ചികിത്സയിലായിരുന്ന വിദ്യാർത്ഥി...

0
തിരുവനന്തപുരം: വയറിളക്കവും ഛർദിയും മൂലം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി...

മാന്തുക – ഉള്ളന്നൂർ റോഡിൽ മാന്തുക ഗ്ലോബ് ജംഗ്ഷനിൽ അപകടക്കെണി

0
പന്തളം : കുളനട പഞ്ചായത്തിലെ മാന്തുക - ഉള്ളന്നൂർ റോഡിൽ മാന്തുക...