യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയുടെ എണ്ണ സംഭരണശാലയിൽ വൻ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

സോച്ചി : യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയുടെ തെക്കുപടിഞ്ഞാറൻ നഗരമായ സോച്ചിയിലെ എണ്ണ സംഭരണശാലയിൽ വൻ തീപിടുത്തം. റഷ്യയുടെ ആക്രമണങ്ങൾക്ക് പ്രതികാരമായി യുക്രൈൻ റഷ്യൻ എണ്ണ, വാതക സൗകര്യങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തിവരികയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് സോച്ചിലിലെ എണ്ണ സംഭരണശാലയിലെ വൻ തീപിടുത്തത്തിന്‍റെ വാർത്ത പുറത്തുവന്നത്. യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു എണ്ണ ടാങ്കിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് റഷ്യയിലെ ക്രാസ്നോദർ മേഖലയുടെ ഗവർണർ വെന്യാമിൻ കോന്ദ്രോതിയേവ് അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ 2000 ക്യൂബിക് മീറ്റർ സംഭരണശേഷിയുള്ള ഒരു ഇന്ധന ടാങ്കിനാണ് തീപിടിച്ചത്. തീ നിയന്ത്രണവിധേയമാക്കാൻ 100 ലേറെ അഗ്നിരക്ഷാ സേനാംഗങ്ങൾ രംഗത്തുണ്ടെന്നും വെന്യാമിൻ കോന്ദ്രോതിയേവ് വ്യക്തമാക്കി. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാണെന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ തീ അണയ്ക്കുന്നതിനുള്ള ശ്രമത്തിലാണെന്നും സോച്ചി മേയർ ആന്ദ്രേ പ്രോഷുനിൻ വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...