ദുബായ് : ദുബായ് മറീനയിലെ 67 നിലകളുള്ള ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. 3820 പെരേ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചതായി റിപ്പോർട്ട്. നിലവിൽ ആളുകൾ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച രാത്രി വൈകിയാണ് മറീന പിനാക്കിൾ – ടൈഗർ ടവറിൽ തീപിടുത്തമുണ്ടായത്. തീ ഇപ്പോൾ നിയന്ത്രണ വിധേയമായെന്നും ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് മുകൾ നിലയിൽ നിന്ന് തുടങ്ങിയ തീ താഴത്തെ നിലകളിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ താഴേയ്ക്ക് പതിച്ച് ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം 6 മണിക്കൂറോളം നീണ്ട് പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രത്യേക യൂണിറ്റുകൾ 764 അപ്പാർട്ട്‌മെന്റുകളിലായുള്ള താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.