മ്ലാവിറച്ചിയെന്നാരോപിച്ച് ജയിലിലിട്ടത് 35 ദിവസം ; പരിശോധനയിൽ പോത്തിറച്ചി, നിയമനടപടിക്ക് യുവാക്കൾ

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി: വനംവകുപ്പ് മ്ലാവിറച്ചിയെന്നാരോപിച്ച് പിടികൂടിയത് പരിശോാധനയിൽ മാട്ടിറച്ചിയായി. വനപാലകർ അറസ്റ്റു ചെയ്ത പ്രതികൾക്ക് 35 ദിവസമാണ് ജയിലിൽ കഴിയേണ്ടിവന്നത്. പേരാമ്പ്രയിൽ താമസിക്കുന്ന കല്ലൂർ സ്വദേശി കുറ്റാരപ്പിള്ളി ജോബി (43) ഒന്നാം പ്രതിയും മേച്ചിറ കാര്യാടൻ സുജേഷ് (40) രണ്ടാം പ്രതിയുമായ കേസിലാണ് വഴിത്തിരിവായത്. കഴിഞ്ഞ സെപ്റ്റംബർ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവംബറിൽ ഹൈക്കോടതി ഇവർക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചു. എന്നാൽ ഇക്കഴിഞ്ഞ ജൂണ് 12-നാണ് പരിശോധനാഫലം പുറത്തുവന്നത്. മൊത്തം ആറു പ്രതികളാണ് കേസിലുണ്ടായിരുന്നത്. മറ്റു പ്രതികൾ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടവരാണ്. ജോബിയുടെ വീട്ടിൽനിന്നാണ് ഇറച്ചി പിടികൂടിയത്.

പിടികൂടിയപ്പോൾ സുഹൃത്ത് സുജേഷ് തന്നതാണെന്ന് പറഞ്ഞതൊടെയാണ് ഇരുവരെയും പ്രതികളാക്കി വനപാലകർ കേസ് ഫയൽ ചെയതത്. ഇവരുമായി ബന്ധപ്പെട്ടവരാണ് മറ്റു പ്രതികൾ. ജോബിയും സുജേഷും കേസിൽ നിന്നും വിടുതൽ ഹർജി ഫയൽ ചെയ്യാനുള്ള തീരുമാനത്തിലാണ്. പരിശോധനയിൽ ജോബിയുടെ വീട്ടിൽനിന്ന് ചാലക്കുടി ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേകാന്വേഷണ സംഘം കണ്ടെടുത്ത മാംസമാണ് വനപാലകർക്ക് കൈമാറിയതും മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷന് അധികൃതർ പ്രതികളെന്ന് സംശയിച്ച് ഇവരെ അറസ്റ്റ് ചെയ്തതും. കസ്റ്റഡിയിലെടുത്ത തൊണ്ടിമുതൽ തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ടെക്നോളജിയിലാണ് പരിശോധന നടത്തിയത്.

രണ്ടാം പ്രതിയായ സുജേഷ് എന്ന കണ്ണൻ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. സൗത്ത് ജംങ്ഷനിലെ ചുമട്ടുതൊഴിലാളിയായ കണ്ണൻ കേസിൽ കുടുങ്ങിയത് മൂലം തൊഴിൽ നഷ്ടപ്പെട്ടിരുന്നു. കേസ് വന്ന ചുമട്ടു തൊഴിൽ നഷ്ടപ്പട്ടതൊടെ കുടുംബത്തെ പോറ്റുന്നത് ഓട്ടോറിക്ഷ ഓടിച്ചാണെന്ന് കണ്ണൻ പറഞ്ഞു. ചുമട്ടു തൊഴിലാളിയാകുന്നതിന് മുമ്പ് കശാപ്പ് ജോലിയുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി നല്ല ഉരുക്കളുടെ മാംസം കിട്ടിയാൽ പലർക്കും എത്തിച്ച് നല്കാറുണ്ടെന്ന് ഇയാൾ പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...