ജില്ലാതല ഓണം ഖാദി മേളയും നവീകരിച്ച ഖാദി ഷോറൂമിന്‍റെ ഉദ്ഘാടനവും നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാതല ഓണം ഖാദി മേളയുടെയും അബാന്‍ ജംഗ്ഷനിലെ നവീകരിച്ച ഖാദി ഷോറൂമിന്‍റെയും ഉദ്ഘാടനം ജിം പാലസില്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ നിര്‍വഹിച്ചു. ഖാദി പ്രചാരണത്തിനും വിപണനത്തിനും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ മിസ്ന ആരിഫ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ എസ്.ഫാത്തിമ ആദ്യവില്‍പ്പന നിര്‍വഹിച്ചു.

ജില്ല ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസര്‍ വി.ഹരികുമാര്‍, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ഷിബു ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ആഴ്ചതോറുമുള്ള നറുക്കെടുപ്പും ചടങ്ങില്‍ നിര്‍വഹിച്ചു. ബാബുകുട്ടി ജോര്‍ജ്ജ് (കൂപ്പണ്‍ നമ്പര്‍ 76635) 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറിന് അര്‍ഹനായി. ഓണം മേളയോടനുബന്ധിച്ച് ഓഗസ്റ്റ് 25 വരെ ഞായറാഴ്ച്ച ഉള്‍പ്പടെ എല്ലാ അവധി ദിവസങ്ങളിലും ഖാദി ഷോറൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷ പദവിക്കായി ടി.എൻ പ്രതാപനും ; ഹൈക്കമാൻഡിനെ താൽപര്യം അറിയിച്ചു

0
കൊച്ചി: കെപിസിസി പ്രസിഡന്‍റ് പദവിക്കായുള്ള ചർച്ചകൾ സജീവമായിരിക്കെ താൽപര്യം പ്രകടിപ്പിച്ച് ടി.എൻ...

സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില

0
കോഴിക്കോട്: സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില. ചില്ലറ മാർക്കറ്റിൽ കിലോക്ക് വില...

യുവതലമുറയെ കൂടെനിർത്തണം ; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

0
തിരുവനന്തപുരം : ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ...

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...