സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നികില്‍ സ്‌പോട്ട് അഡ്മിഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ റെഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളില്‍ ഓഗസ്റ്റ് 13 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക് പട്ടികയിലുള്‍പ്പെട്ടവര്‍ക്കും പുതിയതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. പ്രവേശനത്തിന് എസ്.എസ്.എല്‍.സി, ഐ.ടി.ഐ/കെ.ജി.സി.ഇ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വരുമാനം, ജാതി സംവരണം, മറ്റ് സംവരണം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഫീസ് അടക്കണം. ഫോണ്‍ : 9074126637, 7994710037, 9447606695.

തീറ്റപ്പുല്‍കൃഷി പരിശീലനം
അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ‘തീറ്റപ്പുല്‍കൃഷി’ വിഷയത്തെ ആസ്പദമാക്കി ഓഗസ്റ്റ് 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. രജിസ്ട്രേഷന് 9447305100, 9496332048, 0473 4299869, 8304948553 നമ്പറുകളില്‍ ബന്ധപ്പെടണം.

മെക്കാനിക് ട്രാക്ടര്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ മെക്കാനിക് ട്രാക്ടര്‍ ട്രേഡില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഈഴവ, ബില്ലവ, തിയ്യ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. മേല്‍പ്പറഞ്ഞവരുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് സഹിതം ഓഗസ്റ്റ് 13 രാവിലെ 11.30 ന് ഐ.ടി.ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0479 2953150, 0479 2452210.

ഇലക്ട്രോണിക്‌സ് മെക്കാനിക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡില്‍ നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്ക് (മുസ്ലിം- ഒന്ന്, ഒ.സി- ഒന്ന്, എല്‍.സി/എ.ഐ- ഒന്ന് ) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. മേല്‍പ്പറഞ്ഞവരുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് സഹിതം ഓഗസ്റ്റ് 13 രാവിലെ 11.45 ന് ഐ.ടി.ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0479 2953150, 0479 2452210.

ഹോര്‍ട്ടികള്‍ച്ചര്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ ട്രേഡില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് സഹിതം ഓഗസ്റ്റ് 13 രാവിലെ 11 ന് ഐ.ടി.ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0479 2953150, 0479 2452210.

റിസോഴ്സ് പേഴ്സണ്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷന്‍ വാല്‍സല്യ ഒ.ആര്‍.സി പദ്ധതിയുടെ അധ്യയന വര്‍ഷത്തെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്സണ്‍മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയം, പരിശീലന മേഖലയിലെ പ്രവൃത്തി പരിചയം / ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, പരിശീലന മേഖലയിലെ പ്രവൃത്തി പരിചയം / ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍. അപേക്ഷയോടൊപ്പം ബയോഡേറ്റ, ജനനത്തീയതി, യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം. ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. ജില്ല ശിശു സംരക്ഷണ ഓഫീസര്‍, മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട വിലാസത്തില്‍ ഓഗസ്റ്റ് 14 വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ ലഭിക്കണം. ഫോണ്‍ : 0468 2319998.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ മുന്നറിയിപ്പ്: ഡൽഹിയിൽ ജാഗ്രത ശക്തമാക്കി അധികൃതർ, റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
ന്യൂഡല്‍ഹി: കനത്തമഴയെ തുടര്‍ന്ന് ഡല്‍ഹില്‍ റെഡ് ആലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ...

പ്രളയ ദുരന്തത്തില്‍ പെട്ട് ക്യാമ്പുകള്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപ്പൊതികളെത്തിച്ച് മണി മാഷ്‌

0
ആറന്മുള :പ്രളയ ദുരന്തത്തിൽ പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് മുടങ്ങാതെ ഭക്ഷണപ്പൊതി ശേഖരിച്ച്...

കര്‍ക്കിടകവാവ് ബലിതര്‍പ്പണം : ജില്ലയില്‍ സമ്പൂര്‍ണ്ണ ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : കര്‍ക്കിടകവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന...

നദികളിലെ മണല്‍ വാരുവാന്‍ അടിയന്തര നടപടി സ്വീകരിക്കണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ജില്ലയിലെ നദികളില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നതിന് പരിഹാരമായും തൊഴിലാളികള്‍ക്ക് കൂടുതല്‍...