Thursday, April 18, 2024 10:50 am

റേഡിയോഗ്രാഫർ ഒളിക്യാമറവെച്ച സംഭവത്തില്‍ വൻ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂർ ഗവ.ജനറൽ ആശുപത്രിക്കു സമീപത്തെ ദേവി സ്കാനിങ് കേന്ദ്രത്തിൽ റേഡിയോഗ്രാഫർ ഒളിക്യാമറവെച്ച സംഭവത്തിൽ വൻ പ്രതിഷേധം. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, ബി.ജെ.പി. സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടന്നത്. രാവിലെ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിലാണ് ആദ്യം സ്കാനിങ് സെൻററിനു മുമ്പിൽ സമരം നടന്നത്.

Lok Sabha Elections 2024 - Kerala

ഒന്നര മണിക്കൂറിനുശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. ഇരുകൂട്ടരും മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് നിലയുറപ്പിച്ചു. തുടർന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സ്കാനിങ് കേന്ദ്രത്തിന്‍റെ  ഗ്ലാസുകളിലും ഭിത്തിയിലും കരി ഓയിൽ ഒഴിച്ചു. കേന്ദ്രത്തിന്‍റെ  മുകൾനിലയിൽ കയറി മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും പുറത്തേക്കെറിഞ്ഞു. ഇതോടെ അടൂർ ഡിവൈ.എസ്.പി. ആർ.ബിനുവിന്റെയും സി.ഐ. ടി.ഡി.

പ്രജീഷിന്‍റെയും നേതൃത്വത്തിൽ പ്രവർത്തകരെ പിടിച്ചുമാറ്റി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പോലീസുമായി അൽപ്പനേരം ഉന്തും തള്ളുമുണ്ടായി. സ്കാനിങ് കേന്ദ്രത്തിന് പുറത്ത് അലങ്കരിക്കാൻ തൂക്കിയിട്ടിരുന്ന ബൾബുകൾ മിക്കതും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു. പ്രധാനവാതിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എം.ജി. കണ്ണന്‍റെ  നേതൃത്വത്തിൽ ചങ്ങലയും താഴും ഉപയോഗിച്ച് പൂട്ടി. വാതിൽ പൂട്ടുന്നത് അടൂർ ഡിവൈ.എസ്.പി. തടയാൻ നോക്കിയെങ്കിലും യൂത്ത് കോൺഗ്രസ് പ്രർത്തകർ വാതിൽ പൂട്ടുകയായിരുന്നു.

ക്യാമറ വെച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കൂടുതൽ പേർ കുറ്റംചെയ്തിട്ടുണ്ടെങ്കിൽ പോലീസ് നടപടിയെടുക്കണമെന്നും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ബി.നിസാം പറഞ്ഞു. ഡി.വൈ.എഫ്.ഐ. അടൂർ ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് അനസ്, ജില്ലാ കമ്മിറ്റിയംഗം അഖിൽ പെരിങ്ങനാടൻ, വി.വിനീഷ്, ശ്രീനി എസ്.മണ്ണടി, പ്രശാന്ത് മോഹൻ, അമൽ ഹരി, സുനിൽ മാഞ്ഞാലി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

സംഭവം സർക്കാർ കൂടുതൽ ഗൗരവകരമായി എടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എം.ജി. കണ്ണൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം പ്രസിഡൻറ് റിനോ പി.രാജൻ, ചൂരക്കോട് ഉണ്ണികൃഷ്ണൻ, ഫെന്നി നൈനാൻ, അരവിന്ദ് ചന്ദ്രശേഖരൻ, ജയകൃഷ്ണൻ പള്ളിക്കൽ, ശ്രീരാജ് ഈരിക്കൽ, ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.

ഇത്തരം സ്ഥലങ്ങളിൽ ഉണ്ടാകുന്ന സംഭവങ്ങൾ ഏറെ ആശങ്കപ്പെടുത്തുന്നതായി ബി.ജെ.പി. അടൂർ മണ്ഡലം പ്രസിഡൻറ് അനിൽ നെടുമ്പള്ളി പറഞ്ഞു. ബി.ജെ.പി അടൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിന് ബി.ജെ.പി. ജനറൽ സെക്രട്ടറി സജി മഹർഷിക്കാവ്, രൂപേഷ് അടൂർ, രവീന്ദ്രൻ മാങ്കുട്ടം, അജി വിശ്വനാഥ്, അനിൽ ഏനാത്ത്, വേണുഗോപാൽ, മിത്രപുരം ഗോപൻ എന്നിവർ നേതൃത്വം നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെങ്കുളം ഡാമിൽ മീൻ പിടിക്കുന്നതിനിടെ അപകടം; യുവാവ് മുങ്ങി മരിച്ചു

0
ഇടുക്കി: ചെങ്കുളം ഡാമിൽനിന്ന് മീൻ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്സ് വടംവലി ടീമിലെ...

ആനന്ദപ്പള്ളി ജംഗ്ഷനിലെ ബി.എസ്.എൻ.എൽ. മൊബൈൽ ടവറിന്‍റെ കേബിളും ഉപകരണങ്ങളും മോഷണം പോയി

0
ആനന്ദപ്പള്ളി : ബി.എസ്.എൻ.എൽ. മൊബൈൽ ടവറിന്‍റെ കേബിളും ഉപകരണങ്ങളും മോഷണം പോയി....

എ.കെ.സി.എച്ച്.എം.എസ്. മല്ലപ്പള്ളി യൂണിയൻ നടത്തിയ അംബേദ്കർ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു

0
മല്ലപ്പള്ളി : ഇൻഡ്യയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശങ്ങളും തുല്യനീതിയും പ്രദാനം...

നുണ ബോംബാണെന്ന പരാമർശം ; പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി കെ.കെ ശൈലജ

0
വടകര: സൈബർ ആക്രമണം നുണ ബോംബാണെന്ന വി.ഡി സതീശൻ്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന്...