ഇന്തോനേഷ്യയിൽ വൻ അഗ്നിപർവ്വത സ്ഫോടനം​ ; ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ബാലി: ഇന്തോനേഷ്യയിലെ സജീവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ആറ് മൈലിലധികം ഉയരത്തിൽ ആകാശത്തേക്ക് ഒരു വലിയ ചാര മേഘത്തെ തുപ്പി. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.35നാണ് മൗണ്ട് ലെവോട്ടോബി ലക്കി ലക്കി പർവതം പൊട്ടിത്തെറിച്ചത്. തെക്കൻ-മധ്യ ഇന്തോനേഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ഫ്ലോറസിന് മുകളിൽ 6.8 മൈൽ (11 കിലോമീറ്റർ) ചൂടുള്ള ചാരക്കൂമ്പാരം അഴിച്ചുവിട്ടതായി രാജ്യത്തെ ജിയോളജി ഏജൻസി പറഞ്ഞു. ഓറഞ്ച് കൂൺ ആകൃതിയിലുള്ള മേഘം 93 മൈൽ (150 കിലോമീറ്റർ) അകലെ വരെയുള്ള മേഖലയെ വലയം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നു.

ഉദ്യോഗസ്ഥർ രാജ്യത്തെ ഏറ്റവും വലിയ അപായ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും വിനോദസഞ്ചാരികളോട് അകന്നു നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് വിനോദസഞ്ചാര ദ്വീപായ ബാലിയിലേക്കും തിരിച്ചുമുള്ള ഡസൻ കണക്കിന് വിമാന സർവിസുകളെ തടസ്സപ്പെടുത്തുകയും റദ്ദാക്കുകയും ചെയ്തു. ഡെൻപസാർ അന്താരാഷ്ട്ര വിമാനത്താവള വെബ്‌സൈറ്റ് പ്രകാരം ബാലിയിൽ ഡസൻ കണക്കിന് വിമാനങ്ങൾ നിർത്തിവച്ചു. ജക്കാർത്തയിലേക്കും ലോംബോക്കിലേക്കും ആസ്‌ട്രേലിയ, ചൈന, ഇന്ത്യ, മലേഷ്യ, ന്യൂസിലാൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും അവയിൽ ഉൾപ്പെടുന്നു.

ചെറു സ്ഫോടനങ്ങൾക്കു പിന്നാലെയാണ് വൻ സ്ഫോടനം നടന്നത്. രണ്ട് മണിക്കൂറിനുള്ളിൽ 50 വരെ ചെറു സ്ഫോടനങ്ങൾ ഉണ്ടായി. തുടർന്ന് 1,584 മീറ്റർ ഉയരമുള്ള ഇരട്ട അഗ്നിപർവ്വതം ബുധനാഴ്ച രാവിലെ വീണ്ടും പൊട്ടിത്തെറിച്ചു.സമീപത്തുള്ള രണ്ട് ഗ്രാമങ്ങളിലെ ഡസൻ കണക്കിന് താമസക്കാരെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ട്. സ്ഫോടനത്തെ തുടർന്നുണ്ടായ ഗർത്തത്തിൽ നിന്ന് അഞ്ച് മൈൽ (8 കിലോമീറ്റർ) ചുറ്റളവിൽ അപകടമേഖലായി പ്രഖ്യാപിച്ചു. കൂടാതെ അഗ്നിപർവ്വതത്തിൽ നിന്ന് ഒഴുകുന്ന ലാവാ പ്രവാഹത്തിന്റെ കാരണമായി കനത്ത മഴക്ക് സാധ്യതയുള്ളതായി താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...