കോഴിക്കോട്: ഉത്തര കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ വേണ്ടത്ര വിനിയോഗിക്കപ്പെട്ടിട്ടില്ലെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ കഴിയുന്ന ടൂറിസം കേന്ദ്രങ്ങളും സംസ്കാരവും മലബാറിനുണ്ട്. അവ ഉയർത്തിപ്പിടിക്കുന്നതിന് സർക്കാരിന്റെ പ്രത്യേക ശ്രദ്ധ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ സംഘടിപ്പിച്ച മലബാർ ഡെസ്റ്റിനേഷൻ ടൂറിസം സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മലബാറിന്റെ ടൂറിസം വികസനത്തിനായി മാസ്റ്റർ പ്ലാൻ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മലബാറിലേക്ക് ആഭ്യന്തര വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ടൂർ ഓപ്പറേറ്റർമാരുടെ പിന്തുണയും മന്ത്രി തേടി. രാജ്യത്തുടനീളം ഉള്ള 150 ലധികം ടൂർ ഓപ്പറേറ്റർമാരാണ് മലബാർ ഡെസ്റ്റിനേഷൻ എന്ന ടൂറിസം സമ്മിറ്റിൽ പങ്കെടുത്തത്. മലബാറിലെ ടൂറിസം കേന്ദ്രങ്ങളെ സംബന്ധിച്ച വിവരണവും വിനോദസഞ്ചാര സാധ്യതകളും സമ്മിറ്റിൽ അവതരിപ്പിച്ചു. ആർ പി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആഷിഷ് നായർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.