ചെന്നൈ : വിജയ്, വിജയ് സേതുപതി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ ചോര്‍ന്നു. ചിത്രത്തിന്റെ എച്ച്.ഡി പതിപ്പാണ് തമിഴ് റോക്കേഴ്‌സടക്കമുള്ള വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. റിലീസായതിന് തൊട്ടുപിന്നാലെയാണ് പൈറസി വെബ്‌സൈറ്റുകള്‍ ചിത്രത്തെ കടന്നാക്രമിക്കാന്‍ തുടങ്ങിയത്.
ജനുവരി 13-ന് റിലീസ് ചെയ്യാനിരിക്കേ സിനിമയിലെ ഏതാനും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തായത്.
കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററില്‍ സിനിമ തിരിച്ചെത്തിയിരിക്കുകയാണ്. അതിനിടെയാണ് പൈറസിയെന്ന ഭീഷണിയും. സിനിമകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകളെ കണ്ടെത്തി നിര്‍ജീവിമാക്കുമ്പോള്‍ പുതിയ സെറ്റുകള്‍ പൂര്‍വ്വാധികം ശക്തിയോടെ മുളച്ചുപൊന്തുകയാണ്.