ഇന്ത്യയുടെ തേജസ് ജെഎഫ്-17 പോര്‍വിമാനത്തേക്കാള്‍ മികച്ചതെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രതിരോധസേനയ്ക്ക് കൂടുതല്‍ കരുത്തേകാനെത്തുന്ന തേജസ് ലഘു പോര്‍വിമാനങ്ങള്‍ ചൈന-പാകിസ്താന്‍ ജെഎഫ്-17 യുദ്ധവിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മികച്ചവയെന്ന് വ്യോമസേനാമേധാവി ആര്‍കെഎസ് ഭദൗരിയ. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ നിന്ന് 83 തേജസ് വിമാനങ്ങള്‍ കൂടി വ്യോമസേനയുടെ ഭാഗമാക്കുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാലക്കോട്ട് സമാന ആക്രമണത്തിന് കൂടുതല്‍ സജ്ജമാണ് തേജസ് വിമാനങ്ങളെന്നും ഭദൗരിയ കൂട്ടിച്ചേര്‍ത്തു.

ആസ്ട്ര ഉള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങളാല്‍ തേജസ് വിമാനങ്ങള്‍ സായുധീകരിക്കുമെന്ന് വ്യോമസേനാ മേധാവി അറിയിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച എയര്‍-ടു-എയര്‍ മിസൈലുകളാണ് ആസ്ട്ര. കൂടുതല്‍ കൃത്യതയും വ്യക്തതയുമാര്‍ന്ന റഡാര്‍ സംവിധാനം ആസ്ട്രയുടെ സവിശേഷതയാണ്. ചൈന-പാകിസ്താന്‍ സംയുക്ത സംരംഭത്തില്‍ നിര്‍മിച്ച ജെഎഫ്-17 ഫൈറ്ററുകളേക്കാള്‍ പ്രവര്‍ത്തനക്ഷമത കൂടിയവയാണ് തേജസ് വിമാനങ്ങളെന്നും ഭദൗരിയ പറഞ്ഞു.

തേജസിന്റെ വരവോടെ ബാലക്കോട്ട് ആക്രമണ സമയത്തേക്കാള്‍ സായുധ സന്നദ്ധമാണ് പ്രതിരോധസേനയെന്ന് ഭദൗരിയ പറഞ്ഞു. 48,000 കോടി രൂപയ്ക്കാണ് 83 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ വ്യാഴാഴ്ച കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. തദ്ദേശീയമായി നിര്‍മിക്കുന്ന തേജസ് വിമാനങ്ങള്‍ അത്യാധുനിക സംവിധാനങ്ങളാല്‍ സജ്ജമാണ്. ഇന്ത്യയുടെ പ്രതിരോധമേഖലയിലെ ബൃഹത്തായ ചുവടുവെയ്പാണ് തേജസ് വിമാനങ്ങളടെ തദ്ദേശീയ നിര്‍മാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...