Wednesday, April 24, 2024 12:09 am

പീരുമേട്ടിലെ താലൂക്ക് ആശുപത്രിയിൽ 34 വർഷത്തിനു ശേഷം പ്രസവ വാർഡ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : തോട്ടം മേഖലയായ പീരുമേട്ടിലെ താലൂക്ക് ആശുപത്രിയിൽ 34 വർഷത്തിനു ശേഷം പ്രസവ വാർഡ് ഉദ്ഘാടനം ചെയ്തു. രണ്ടു ഘട്ടങ്ങളിലായി അഞ്ചു കോടി മുപ്പതു ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. 1988 ജൂലൈ 14 ന് ആണ് പീരുമേട്ടിലെ സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. മൂന്നര പതിറ്റാണ്ടിൻറെ കാത്തിരിപ്പിനു ശേഷം ആണ് പ്രസവ വാർഡ് യാഥാർഥ്യമായത്.

താലൂക്കിലെ സർക്കാർ ആശുപത്രികളിൽ ലേബർ റൂം ഇല്ലാത്തതിനാൽ തോട്ടം തൊഴിലാളികൾ ഉൾപ്പെടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ എത്തേണ്ട സാഹചര്യത്തിന് അടുത്ത ദിവസം മുതൽ മാറ്റം വരും. 2015 ൽ ആരംഭിച്ച് നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാർ ഫണ്ടിനു പുറമെ ലേബര്‍ റൂമിൻറെയും ഓപ്പറേഷൻ തീയേറ്ററിൻറെയും വാര്‍ഡിന്റെയും നിര്‍മ്മാണത്തിനായി 60 ലക്ഷം രൂപ അഴുത ബ്ലോക്ക് പഞ്ചായത്തും അനുവദിച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡിൻറെ ഫണ്ട് ഉപയോഗിച്ച് ബ്ലെഡ് സ്റ്റോറേജ് യൂണിറ്റും സജ്ജമാക്കി.

ഗൈനക്കോളജി വിഭാഗത്തിൻറെയും ബ്ലഡ് സ്റ്റോറേഡ് യൂണിറ്റിൻറെയും ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ്ജ് നിർവ്വഹിച്ചു. ഓപ്പറേഷൻ തിയേറ്ററിലും പോസ്റ്റ് ഓപ്പറേഷൻ വാർഡിലും ആധുനിക ഉപകരണങ്ങളാണെത്തിച്ചിരിക്കുന്നത്. നവീകരിച്ച പ്രസവാനന്തര വാർഡിൽ 30 കിടക്കകളും ആണ് ക്രമീകരിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...