തിരുവനന്തപുരം : മുൻ തൊഴിൽ വകുപ്പ് മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ മത്തായി മാഞ്ഞൂരാൻ സ്മാരക സാഹിത്യരത്നം പുരസ്കാരത്തിന് യുവ കവയത്രി രശ്മി രാജ് അർഹയായി. ജനുവരി 14 ന് തിരുവനന്തപുരം പ്രെസ്സ് ക്ലബിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പുരസ്കാരം നൽകി. കല, സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പത്തനംതിട്ട മെഴുവേലി പത്മനാഭോദയം ഹയർ സെക്കന്ററി സ്കൂളിൽ കൊമേഴ്‌സ് അദ്ധ്യാപികയും, മോട്ടിവേഷൻ സ്പീക്കറും സാംസ്‌കാരിക പ്രവർത്തകയായ രശ്മി രാജ് അഞ്ചൽ ഏരൂർ സ്വദേശിനിയാണ്.
മത്തായി മാഞ്ഞൂരാൻ സ്മാരക പുരസ്‌കാരം രശ്മിരാജിന്
RECENT NEWS
Advertisment