Monday, July 7, 2025 11:47 pm

മത്തായിയുടെ കൊലപാതകം – സർക്കാർ പിടിവാശി ഉപേക്ഷിച്ച് നീതി നടപ്പാക്കണം ; ജോയി എബ്രഹാം എക്സ് എം.പി.

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാറിൽ വനപാലകർ കൊല ചെയ്ത പി.പി മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യുന്നതിൽ സർക്കാർ പിടിവാശി ഉപേക്ഷിച്ച് ആ കുടുംബത്തിന് നീതി നടപ്പാക്കണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോയി എബ്രഹാം എക്സ് എം പി. സർക്കാർ മൃതദേഹത്തോട് കാണിക്കുന്ന അനാദരവ് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു . കേരള കോൺഗ്രസ് (എം)പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട എസ് പി ഓഫീസ് പടിക്കൽ കേരളാ കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം അഡ്വ. വർഗ്ഗീസ് മാമ്മൻ നടത്തുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ജില്ലാ പ്രസിഡന്റ്  വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു . കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ ഡി കെ ജോൺ , ജോൺ കെ മാത്യുസ് , കുഞ്ഞുകോശി പോൾ , എബ്രഹാം കലമണ്ണിൽ , വി ജെ ലാലി , തോമസ് മാത്യു , റോയി ചാണ്ടപ്പിള്ള , ഡി സി സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് , മുൻ പ്രസിഡന്റ് പി മോഹൻ രാജ് ,കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്  അഡ്വ. സുരേഷ് കോശി ,അഡ്വ.എബ്രഹാം മാത്യു പനച്ചമുട്ടിൽ , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ജോൺസൺ വിളവിനാൽ ,സലിം.പി ചാക്കോ കേരളാ കോൺഗ്രസ് നേതാക്കളായ രാജു പുളളിമ്പള്ളിൽ , ഷിബു പുതുക്കേരിൽ , തമ്പി കുന്നു കണ്ടത്തിൽ , ദീപു ഉമ്മൻ , കുഞ്ഞുമോൻ കെങ്കിരേത്ത് , ജോർജ്ജ്  വർഗ്ഗീസ് കൊപ്പാറ , കോൺഗ്രസ് നേതാക്കളായ അഡ്വ. എ ബി കുര്യാക്കോസ് , ജില്ല പഞ്ചായത്ത് അംഗം അഡ്വ. റെജി തോമസ് , ജേക്കബ് കുറ്റിയിൽ , യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി വി ആർ രാജേഷ് , വൈസ് പ്രസിഡന്റ്  സജി കൂടാരത്തിൽ , ജില്ലാ പ്രസിഡന്റ്  ബിനു കുരുവിള , ജേക്കബ് മാത്യു ,ബർസിലി ജോസഫ് , തങ്കച്ചൻ നെടുംപുറം, ജോസ് പഴയിടം, അഡ്വ. സോജി മെഴുവേലി , ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്  രാജു തിരുവല്ല , സാം കുട്ടി അയ്യാക്കാവിൽ എന്നിവർ പങ്കെടുത്തു . സമാപന സമ്മേളനം ആന്റോ  ആന്റണി എംപി ഉദ്ഘാടനം ചെയ്തു .

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...

ആറന്മുള വള്ളസദ്യ : അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ആറന്മുള വള്ളസദ്യ വഴിപാടുകള്‍, ഉത്രട്ടാതി ജലമേള എന്നിവയ്ക്ക് അടിസ്ഥാന...