കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 74-ാമത് സ്വാതന്ത്ര്യദിനാഘോഷം പത്തനംതിട്ടയില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയതയുടെ ആവേശം ഉണര്‍ത്തി ഭാരതത്തിന്റെ 74 -ാമത് സ്വാതന്ത്ര്യദിനാഘോഷം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. രാവിലെ 8.30ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.40ന് പരേഡ് കമാന്‍ഡര്‍ പന്തളം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ശ്രീകുമാര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.45ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണും 8.50ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. ഒന്‍പതിന് മുഖ്യാതിഥിയായ വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.

മുഖ്യാതിഥി ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്തതോടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായി. യൂണിഫോമിലുള്ള എല്ലാ ഓഫീസര്‍മാരും ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. തുടര്‍ന്ന് 9.10ന് മന്ത്രി പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്‍ഡിന്റെ അധിക ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍.സുധാകരന്‍ പിള്ളയ്ക്കായിരുന്നു. പോലീസിന്റെ ഡിഎച്ച്ക്യു, ലോക്കല്‍, വനിതാ പോലീസ് എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ പ്ലാറ്റൂണുകളും, ഫോറസ്റ്റ്, എക്‌സൈസ് എന്നീ വകുപ്പുകളുടെ ഓരോ പ്ലാറ്റൂണുകളും ഉള്‍പ്പടെ അഞ്ച് പ്ലാറ്റൂണുകളാണ് പരേഡില്‍ പങ്കെടുത്തത്. ലോക്കല്‍ പോലീസ് പ്ലാറ്റൂണിനെ പത്തനംതിട്ട എസ്‌ഐ ടി.ഡി. പ്രജീഷും, വനിതാ പ്ലാറ്റൂണിനെ എസ്‌ഐ കെ.കെ. സുജാതയും, ഡിഎച്ച്ക്യു പ്ലാറ്റൂണിനെ ആര്‍എസ്‌ഐ പി.ജെ. ഫ്രാന്‍സിസും എക്‌സൈസ് പ്ലാറ്റൂണിനെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി ഐപ് മാത്യുവും, ഫോറസ്റ്റ് പ്ലാറ്റൂണിനെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്. ജയനും നയിച്ചു.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സാജന്‍ മാത്യൂസ്, കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, ഇലന്തൂര്‍ ആരോഗ്യകേന്ദ്രം സിവില്‍ സര്‍ജന്‍ ഡോ. മായ, നഴ്‌സുമാരായ രതിഭായി, ഷീല, പാരാമെഡിക്കല്‍ സ്റ്റാഫുകളായ സി.ജി. ശശിധരന്‍, കെ. ഗോപാലന്‍, എന്‍.എസ്. ബിന്ദു, ഡി. ഗോപാല്‍, ജി. അനില്‍കുമാര്‍, എച്ച്.എ. അജയന്‍, എം.ബി. പ്രഭാവതി എന്നിവരും, കോവിഡ് രോഗമുക്തി നേടിയ ഡാനിഷ് ജോര്‍ജ്, ഷേര്‍ളി, പ്രണവ് മോഹന്‍ എന്നിവരും സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...