ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ മാത്രമുണ്ടായിരുന്ന ചെറുനാരങ്ങയുടെ ചില്ലറവിൽപന വില നിലവിൽ 250 രൂപയിലെത്തി നിൽക്കുകയാണ്. ഓണക്കാലത്ത് 120 രൂപ വരെ ഉയർന്ന വിലയാണ് ദിവസങ്ങൾക്കുള്ളിൽ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചെത്തിയത്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വരവിലുണ്ടായ വൻ കുറവും തമിഴ്നാട് വിപണിയിലെ വിലക്കയറ്റവുമാണു പ്രാദേശിക വിപണിയെയും പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 250 രൂപ വരെ ഉയർന്ന വില മഴ ശക്തമായതോടെയാണ് 80-90 രൂപയിലേക്ക് താഴ്ന്നത്. തമിഴ്നാട്ടിലെ പ്രധാന ചെറുനാരങ്ങ ഉൽപാദന കേന്ദ്രമായ പുളിയങ്കുടിയിൽ നിന്നുള്ള നാരങ്ങയ്ക്കാണ് നിലവിൽ പ്രാദേശിക വിപണിയിലും ജൂസ് കടകളിലും കൂടുതൽ പ്രിയമുള്ളത്. പെട്ടെന്നുണ്ടായ ഈ വിലക്കയറ്റം സാധാരണക്കാരായ ഉപയോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് മുതൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചർച്ചകളും മുന്നണിയിലെ തർക്കങ്ങളും രൂക്ഷമായിരിക്കെ നിർണായക രാഷ്ട്രീയ...

തമിഴ്നാടിന് വികസനക്കുതിപ്പ് ; വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

0
ചെന്നൈ : തമിഴ്നാടിനു വികസനക്കുതിപ്പ് വാഗ്ദാനം ചെയ്തു വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചു...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

0
എടവണ്ണപ്പാറ : പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ...

ജോലിക്ക് പോയ യുവതി വീട്ടിലെത്തിയത് ആൺ സുഹൃത്തുമായി ; മകളെ കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ

0
ഭോപാൽ: കർണാടകയിലെ മാളിൽ ജോലി ചെയ്യുന്ന യുവതിയെ വീട്ടിൽവെച്ച് അച്ഛനും അമ്മാവനും...