ജോലിക്ക് പോയ യുവതി വീട്ടിലെത്തിയത് ആൺ സുഹൃത്തുമായി ; മകളെ കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഭോപാൽ: കർണാടകയിലെ മാളിൽ ജോലി ചെയ്യുന്ന യുവതിയെ വീട്ടിൽവെച്ച് അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദാബ്ര നിവാസിയായ നന്ദിനി യാദവാണ് (21) കൊല്ലപ്പെട്ടത്. യുവതി അന്യ സംസ്ഥാനത്തു ജോലിക്കു പോയതും തലമുടിയുടെ നീളം വെട്ടിക്കുറച്ചതും വീട്ടുകാർക്ക് എതിർപ്പായിരുന്നു. ഒപ്പം ജോലിസ്ഥലത്തുള്ള യുവാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതിനെയും കുടുംബം എതിർത്തു. എന്നാൽ യുവാവ് സഹോദര തുല്യനാണെന്നാണ് യുവതി പറഞ്ഞിരുന്നത്. രക്ഷാബന്ധൻ ആഘോഷത്തിനാണ്  യുവാവിനെ നന്ദിനി വീട്ടിലേക്ക് കൊണ്ടുവന്നത്. നന്ദിനിയെ പിതാവ് ഭഗവാൻ സിങ് യാദവും അമ്മാവൻ സന്തോഷ് സിങ് യാദവും ചേർന്നാണ് കൊലപ്പെടുത്തിയത്. ഈ സമയം യുവതിയുടെ സഹോദരിയേയും അമ്മയെയും മറ്റൊരു മുറിയിൽ പൂട്ടിയിട്ടു. സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നന്ദിനിക്കൊപ്പം എത്തിയ യുവാവിനെയും പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു.

മുടി വെട്ടിയതും ഒപ്പം മറ്റൊരു സംസ്ഥാനത്ത് ജോലിക്കുപോയതിലൂടെ മകൾ കുടുംബത്തിനു നാണക്കേട് ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് പ്രതികൾ നന്ദിനിയെ ആക്രമിച്ചത്. തുടർന്ന് നന്ദിനിയുടെ തല ചുമരിൽ ഇടിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തു. ഒടുവിൽ യുവതിയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവും അമ്മാവനും രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട അയൽക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് അന്വേഷണത്തിലാണ് നന്ദിനിയുടെ പിതാവ് പിടിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാടിന് വികസനക്കുതിപ്പ് ; വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

0
ചെന്നൈ : തമിഴ്നാടിനു വികസനക്കുതിപ്പ് വാഗ്ദാനം ചെയ്തു വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചു...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

0
എടവണ്ണപ്പാറ : പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ...

ശ്രീകൃഷ്ണജയന്തി ദിനത്തിൽ ജെൻസി സംഗമം ; സംഘപരിവാർ സംഘടനകളുടെ അമർഷത്തിൽ പരിപാടി റദ്ദാക്കി ബി.ജെ.പി.

0
കൊല്ലം : പുതുതലമുറ വോട്ടർമാരെയും വിദ്യാർഥികളെയും പാർട്ടിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി, ബി.ജെ.പി.യുടെ...

ദോശ നൽകാൻ വൈകിയതിനെച്ചൊല്ലി കലഹം ; ചായക്കട അടിച്ചു തകർത്തു

0
ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട്...