ദോശ നൽകാൻ വൈകിയതിനെച്ചൊല്ലി കലഹം ; ചായക്കട അടിച്ചു തകർത്തു

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട് പേർ പോലീസിന്റെ പിടിയിലായി. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരാണ് അറസ്റ്റിലായത്. ചക്കുവള്ളി– പുതിയകാവ് പ്രധാന പാതയോരത്ത് ശൂരനാട് കോയിക്കൽ ചന്തയിൽ രാവിലെ എട്ടരയോടെയാണ് സംഭവം. കടയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വൈകിയതിനെ തുടർന്ന് വാക്കുതർക്കവും ആക്രമണവും ഉണ്ടായതെന്നാണ് പരാതി. കടയുടമ മനാഫ്, ഭാര്യ സീനത്ത് എന്നിവരെ ആക്രമിച്ച പ്രതികൾ കടയിലെ ഗ്ലാസ് അലമാരയും മറ്റും അടിച്ചു തകർത്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സംഘർഷമായി. ഇതിനിടെ അജിക്ക് മറിഞ്ഞു വീണ് തലയ്ക്ക് പരുക്കേറ്റു. ഇയാളെ പ്രദേശവാസികൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടന്നുകളഞ്ഞ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നു പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനിൽ വിവാഹച്ചടങ്ങിലേക്ക് യു എസ് മിസൈലാക്രമണം ; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

0
ടെഹ്‌റാൻ : ഇറാനിൽ യു.എസ്. നടത്തിയ മിസൈലാക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ...

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
പട്‌ന: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി...

കാർ യാത്രികരായ സഹോദരങ്ങൾക്കും സുഹൃത്തിനും നേരെ ആക്രമണം ; മൂന്ന് പേർ പിടിയിൽ

0
കൊല്ലം: കൊട്ടാരക്കരയിൽ സഹോദരനെയും സഹോദരിയെയും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം ചേർന്ന് ആക്രമിച്ചു....

പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി ; പ്രതിഷേധ പ്രമേയം...

0
മലപ്പുറം: പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മലപ്പുറം മൊറയൂർ പഞ്ചായത്ത്...