പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി ; പ്രതിഷേധ പ്രമേയം പാസാക്കി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മലപ്പുറം മൊറയൂർ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി രംഗത്തെത്തി. പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരണത്തിൽ അതൃപ്തി വ്യക്തമാക്കി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രമേയം പുറത്തിറക്കി. പാർട്ടി ഭാരവാഹികളായ പലരെയും പൂർണമായും പരിഗണിക്കാതെയാണ് പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതെന്ന് പ്രമേയത്തിൽ ആരോപിക്കുന്നു. മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയിലേക്ക് നിർദേശിച്ച പ്രതിനിധികളെ പരിഗണിക്കാതെയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നും രൂക്ഷമായ വിമർശനമുണ്ട്. മണ്ഡലം, ജില്ലാ കമ്മിറ്റികളിൽ യാതൊരു പ്രവർത്തന പരിചയവുമില്ലാത്തവരെയാണ് പുതിയ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇത്തരത്തിൽ പ്രവർത്തന മികവിനെയും സാധാരണക്കാരായ പ്രവർത്തകരുടെ വികാരത്തെയും പരിഗണിക്കാതെയുള്ള കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഭാരവാഹി തെരഞ്ഞെടുപ്പിലെയും കമ്മിറ്റി രൂപീകരണത്തിലെയും മാനദണ്ഡങ്ങളൊന്നും തന്നെ പാലിച്ചില്ലെന്നും മൊറയൂർ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി ആരോപിച്ചു. സംഭവത്തിൽ തങ്ങളുടെ ശക്തമായ പ്രതിഷേധം സംസ്ഥാന, ജില്ലാ മണ്ഡലം കമ്മിറ്റികളെ അറിയിച്ചതായി ഭാരവാഹികൾ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികളെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...